സെന്റ്‌ ഗ്രീഗോറിയോസ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ വെക്കേഷൻ ബൈബിൾ സ്ക്കൂളിനു തുടക്കം കുറിച്ചു

63കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‍ ഇന്ത്യൻ ഓർത്തഡോക്സ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ സ്ക്കൂളിനു (ഓ.വി.ബി. എസ്‌. 2016) ജൂൺ 23, വ്യാഴാഴ്ച്ച വൈകിട്ട്‌ 4 മണിക്ക്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ തുടക്കം കുറിച്ചു.

ഓ.വി.ബി.എസിനായി ക്രമീകരിച്ച പ്രത്യേക ഗായകസംഘം ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങുകൾ, ഓ.വി.ബി.എസ്‌. ഡയറക്ടർ ഫാ. ജോൺസൺ വർഗ്ഗീസ്‌ ഭദ്രദീപം തെളിയിച്ച്‌ ഉദ്ഘാടനം നിർവ്വഹിച്ചു. സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക വികാരി ഫാ. രാജു തോമസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഓ.വി.ബി.എസ്‌. സൂപ്രണ്ട്‌ ജേക്കബ്‌ റോയ്‌ സ്വാഗതം ആശംസിച്ചു.

സണ്ടേസ്ക്കൂൾ ഹെഡ്ബോയ്‌ റിജോ മാത്യു, എം.ജി.ഓ.സി.എസ്‌.എം. ജോയിന്റ്‌ സെക്രട്ടറി അലീന അന്നാ എബി എന്നിവർ ചേർന്ന്‌ പതാകയുയർത്തി ആരംഭിച്ച യോഗത്തിൽ സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്‌, സഭാ മാനേജിംഗ് കമ്മിറ്റിയംഗം സാബു ടി. ജോർജ്ജ്‌, ഇടവക സെക്രട്ടറി ജിജി ജോൺ, സണ്ടേസ്ക്കൂൾ അഡ് വൈസർ പി.സി. ജോർജ്ജ്‌ എന്നിവർ പ്രസംഗിച്ചു.

 

ഈ വർഷത്തെ ഓ.വി.ബി.എസ്‌. സോങ്ങ്‌ ബുക്കിന്റെ പ്രകാശനം ഇടവക ട്രഷറാർ തോമസ്‌ കുരുവിളയിൽ നിന്നും ഏറ്റുവാങ്ങി സണ്ടേസ്ക്കൂൾ സെക്രട്ടറി ഷാബു മാത്യുവിനു നൽകി കൊണ്ട്‌ ഹെഡ്മാസ്റ്റർ കുര്യൻ വർഗ്ഗീസ്‌ നിർവ്വഹിച്ചു. ഓഡിയോ സിഡിയുടെ പ്രകാശനം സണ്ടേസ്ക്കൂൾ ട്രഷറാർ ഫിലിപ്സ്‌ ജോണിൽ നിന്നും ഏറ്റുവാങ്ങി ഓ.വി.ബി.എസ്സ്‌. ബാൻഡ്‌ മാസ്റ്റർ ജെസി ജെയ്സണു നൽകികൊണ്ട്‌ ഡെപ്യുട്ടി സൂപ്രണ്ട്‌ സാമുവേൽ ചാക്കോ നിർവ്വഹിച്ചു.

 

ദൈവം എന്റെ പരമാനന്ദം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ, ജൂൺ 23 മുതൽ, വെള്ളി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വൈകിട്ട്‌ 4 മുതൽ 6.30 വരെ എൻ.ഈ. സി.കെ. അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ജൂലൈ 7-ന്‌ സമാപിക്കും. അന്നേ ദിവസം കുട്ടികളുടെ വർണ്ണശബളമായ റാലിയും, കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.

Comments

comments

Share This Post

Post Comment