റോയ് ചാക്കോ ഇളമണ്ണൂര്‍ രചിച്ച ‘നന്മയുടെ പയര്‍മണികള്‍’ എന്ന ചെറുകഥാസമാഹാരം ഡോ.ബാബുപോള്‍ പ്രകാശനം ചെയ്തു

ആകാശവാണി ന്യൂസ് എഡിറ്റര്‍ റോയ് ചാക്കോ ഇളമണ്ണൂര്‍ രചിച്ച ‘നന്മയുടെ പയര്‍മണികള്‍‘ എന്ന ചെറുകഥാസമാഹാരം ഡോ.ബാബുപോള്‍ പ്രകാശനം ചെയ്തു.  തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര ആദ്യപ്രതി സ്വീകരിച്ചു. റോയ് ചാക്കോയുടെ എട്ടാമത്തെ കൃതിയായ ഈ പുസ്തകം ജയദ്ധ്വനി പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ 21 മെത്രാപ്പോലീത്താമാരുള്‍പ്പെടെ 28 ഇടയന്മാരുമായി നടത്തിയ അഭിമുഖ ഗ്രന്ധമായ ” 28 ഇടയന്മാർ പറയുന്നു ” എന്ന പുസ്തകത്തിന്റെ രചയിതാവാണ് റോയ് ചാക്കോ ഇളമണ്ണൂര്‍ . “ നമ്മുടെ സഭയുടെ നന്മയ്ക്കായി” എന്ന ലേഖനം ഇദ്ദേഹത്തിന്റെയാണ്. അടൂർ കടമ്പനാട് ഭദ്രസനത്തിലെ ഇളമണ്ണൂർ സെന്റ് തോമസ് പള്ളിയിലെ ഇടവകാംഗമാണ്. ഇന്ത്യൻ ഇൻഫോർമേഷൻ സർവീസിൽ ഓഫീസറായ റോയ് ചാക്കോ വർഷങ്ങളായി സഭയിലെ വിവിധ പ്രസിദ്ധീകരണങ്ങളിൽ ഇദ്ദേഹം ലേഖനങ്ങൾ എഴുതിവരുന്നു .

Comments

comments

Leave a Reply

Your email address will not be published. Required fields are marked *