പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മലങ്കര മെത്രാപ്പോലീത്തായുടെ 107മത് ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 12ന്


1833 ഡിസംബര്‍ മാസം 7 തീയതി പാലൂര്‍ ചാട്ടുകുളങ്ങര ഇടവകയില്‍ പുലിക്കോട്ടില്‍ താരുകുരിയന്‍റെയും , തണ്ടമ്മയുടെയും മകനായി ജനനം , 1846 ഒക്ടോബറില്‍ 6ന് കോതമംഗലം പള്ളിയില്‍ വെച്ച് ചേപ്പാട് മാര്‍ ദിവന്ന്യാസിയോസില്‍ നിന്ന് കോറൂയോ സ്ഥാനം സ്വീകരിച്ചു.1851 ആഗസ്റ്റ് 19ന് യുയാക്കിം മാര്‍ കുറിലോസ് ചാലശ്ശേരിയില്‍ വച്ച് കശ്ശീശാ പട്ടം നല്‍കി. മര്‍ദീനയില്‍ വെച്ച് 1864 മെയ് 8 ന് യാക്കോബ് ദ്വിത്യന്‍ പാത്രിക്കീസ് റമ്പാന്‍ സ്ഥാനവും മെയ് 9ന് മെത്രാപ്പോലീത്താ സ്ഥാനവും നല്‍കി. മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചപ്പോള്‍ യൗസേഫ് മാര്‍ ദിവന്നാസിയോസ് എന്നായിരുന്നു സ്ഥാനനാമം

*1873-ല്‍ പരുമല സുന്നഹദോസ്, 1876-ല്‍ മുളന്തുരുത്തി സുന്നഹദോസ്, എന്നീ സമ്മേളനത്തിലൂടെ ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സഭാ ഭരണ ശൈലിയ്ക്ക് രൂപം.

*മലങ്കര സുറിയാനി ക്രിസ്ത്യനി അസോസിയേഷന്‍ എന്ന പേരില്‍ കേരളത്തിലെ ഒന്നാമത്തെ സമുദായിക സംഘടനയ്ക്ക് 1873-ല്‍ പരുമലയില്‍ വെച്ച് രൂപം നല്‍കി.

*കുന്നംകുളം കോട്ടയം മാവേലിക്കര, പരുമല എന്നിവിടങ്ങളില്‍ വൈദീക പരിശീലനം (സെമിനാരി) ആരംഭിച്ചു.

*250-ല്‍ അധികം പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിച്ചു.

*വെട്ടിക്കലില്‍- സെന്‍റ് തോമസ് ദയറാ എന്ന നാമത്തില്‍ കേരളത്തിലെ ഒന്നാമത്തെ സന്യാസ ആശ്രമം സ്ഥാപിച്ചു.

*മലങ്കര സഭയിലെ എല്ലാ വൈദികരെയും അംഗങ്ങളാക്കി വൈദീകസംഘം രൂപികരിച്ചു.

*മലയാളത്തിലെ രണ്ടാമത്തെ യാത്രാവിവരണമായ ഒരു പരദേശിയുടെ യാത്രയുടെ കഥ രചിച്ചു.

*വിജാതിയ മിഷന്‍ സ്ഥാപിച്ച് സഭയുടെ മിഷനറി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.

*മുളന്തുരുത്തി കാനോനുകള്‍ എന്ന പേരില്‍ മലങ്കര സഭ ഭരണഘടനയുടെ പ്രാഥമിക രൂപം നടപ്പിലാക്കി.

*അക്ഷരങ്ങളുടെ അനുപാലകന്‍ എന്നും നവോധാനത്തിന്‍റെ രാജശില്പി എന്നും അറിയപ്പെട്ടു.

നിരവധി പൊന്‍തൂവലുകള്‍ കിരീടത്തിലണിഞ്ഞ തിരുമേനിയെപ്പറ്റി മലങ്കരയുടെ ആധികാരിക ചരിത്രകാരന്‍ പാറേട്ട് 1976-ല്‍ ഇങ്ങനെ എഴുതി “പലവിധം ബഹുമുഖങ്ങളായ പ്രവര്‍ത്തങ്ങള്‍ നടത്തിയ മറ്റൊരു മെത്രാന്‍ നസ്രാണികള്‍ക്ക് ഇതെവരെ ഉണ്ടായട്ടില്ല, ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല.”
മഹാ പുണ്യവാനായ തിരുമേനി 1909 ജൂലൈ 12ന് അന്തരിച്ചു. കോട്ടയം പഴയ സെമിനാരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. പ്രാര്‍ത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ…

Comments

comments

Leave a Reply

Your email address will not be published. Required fields are marked *