” കാദീശ്ശാത്ത് ആലോഹോ 2016 ” ജൂലൈ 23ന്

17പുതിയകാവ് കത്തീഡ്രല്‍ ഇടവകാംഗവും  മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ വലിയ ബാവായുടെ സ്മരണാർത്ഥം  മാവേലിക്കര പുതിയകാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ കാദീശ്ശാത്ത് ആലോഹോ എന്ന  ആരാധനാ സംഗീത മത്സരം നടത്തപ്പെടുന്നു. 2016 ജൂലൈ 23ന് പുതിയകാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെച്ച് നടക്കുന്ന മത്സരം മർത്തോമ്മാ സഭയിലെ മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കത്തീഡ്രല്‍ വികാരി റവ.ഫാ.ജോൺസ് ഈപ്പൻ അദ്ധ്യക്ഷത വഹിക്കും. യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻ്റ് റവ.ഫാ.ഫിലിപ്പ് തരകൻ സമ്മാന ദാനം നിർവഹിക്കുന്ന ചടങ്ങില്‍ റവ.ഫാ.വില്‍സൺ ജോർജ്ജ്  ശ്രീ.സൈമൺ കൊമ്പശ്ശേരില്‍ എന്നിവർ ആശംസാ പ്രസംഗം നടത്തുമെന്നും സെക്രട്ടറി ജോജോ മാത്യു ജോൺ, വൈസ് പ്രസിഡൻ്റ് സോണി ചെറിയാൻ തോമസ് എന്നിവർ അറിയിച്ചു.

മത്സര നിബന്ധനകൾ

Comments

comments

Share This Post

Post Comment