‘നിറക്കൂട്ട് 2016’ ചിത്രരചനാ മത്സരം

19
കുഴിമറ്റം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ജോര്‍ജിയന്‍ കലാസഹിത്യവേദിയുടെ ചിത്രരചന മത്സരമായ ‘നിറക്കൂട്ട് 2016’ ജൂലൈ 9 ശനിയാഴ്ച നടക്കും. കോട്ടയം ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 17മത് ചിത്രരചന മത്സരമാണിത്. അഞ്ച് ഗ്രൂപ്പുകളിലായിട്ടാണ് മത്സരം. എല്‍.കെ.ജി, യു.കെ.ജി കുട്ടികള്‍ക്ക് കളറിങ്ങിന് ചിത്രം നല്‍കും. എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേക വിഷയമില്ല. ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്ക് വിഷയം നല്‍കും. കുഴിമറ്റം പള്ളി പാരീഷ്ഹാളില്‍ ശനിയാഴ്ച രാവിലെ 9ന് മത്സരം ആരംഭിക്കും. 18 വയസ്സില്‍ താഴെ പ്രായമുള്ളവരായിരിക്കണം മത്സരാര്‍ഥികള്‍. ഓയില്‍ പെയിന്റ് ഒഴികെ ക്രയോണ്‍സ്, സ്‌കെച്ച് പെന്‍, വാട്ടര്‍കളര്‍ എന്നിവ ഉപയോഗിക്കാം. ഒന്നര മണിക്കൂറാണ് മത്സരം. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്‌കൂളിനും പോയിന്റ് നേടുന്ന സ്‌കൂളിനും പുരസ്‌കാരം നല്‍കും.
വിവരങ്ങള്‍ക്ക് ഫോണ്‍: 8281412431, 9645774253.

Comments

comments

Share This Post

Post Comment