“മാർത്തോമ്മൻ മാർഗ്ഗം” – മാർത്തോമ്മാ ശ്ലീഹാ അനുസ്മരണം നടന്നു

23
കുരമ്പാല : എം.ജി.ഓ.സി.എസ്.എം ചെങ്ങന്നൂർ മെത്രാസനത്തിൻ്റെ നേത്യത്വത്തിൽ സെൻ്റ് തോമസ് ദിനത്തോട് അനുബന്ധിച്ചു. “മാർത്തോമ്മൻ മാർഗ്ഗം” അർദ്ധദിന കോൺഫറൻസ് ജൂലൈ 3 ഞായറാഴ്ച കുരമ്പാല സെൻ്റ് . തോമസ് ഓർത്തോഡോക്സ് പള്ളിയിൽവെച്ച് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ എം.ജി.ഓ.സി.എസ്.എം വൈസ് പ്രസിഡന്റ് ഫാ.ജോൺ ചാക്കോ അദ്ധ്യക്ഷത വഹിച്ചു, റവ.ഫാ.തോമസ് കൊക്കാപ്പറമ്പിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു, റവ.ഫാ. ജോജി കെ. ജോയ് ക്ലാസ്സ് നയിച്ചു. ഇടവക സെക്രട്ടറി പി.എം. സാമുവേൽ, കേന്ദ്ര സ്റ്റുഡന്റസ് സെക്രട്ടറി ശ്വേതാ സാറാ ഫിലിപ്പ്, ഭദ്രാസന സെക്രട്ടറി ഡോ. റോബിൻ, ജോയിന്റ് സെക്രട്ടറി സുജാ റോയ് എന്നിവർ ക്ലാസ്സുകൾക്ക് നേത്യത്വം നൽകി.

Comments

comments

Share This Post

Post Comment