കൃഷിയുടെ നല്ലപാഠവുമായി റവ. ഫാ.കെ.എം. സഖറിയ

29
മീനടം സെന്റ്. ജോർജ് ഓർത്തോഡോക്സ് പള്ളിയെ ജൈവകൃഷിയിലൂടെ ഹരിതാഭമാക്കി മാറ്റിയിരിക്കുകയാണ് വികാരി റവ. ഫാ.കെ.എം. സഖറിയ. മൂന്നുവർഷത്തെ സേവനത്തിനുശേഷം പള്ളിയിൽനിന്നു മാറുമ്പോൾ ഇടവകജനങ്ങളിൽ ഈ വൈദീകൻ എത്തിച്ചത് കൃഷിയുടെ നല്ലപാഠം കൂടിയാണ്.

റവ. ഫാ.കെ.എം. സഖറിയായുടെ ശ്രമഫലമായി ദേവാലയ പുനർനിർമ്മാണത്തിന് ദശാംശ സമർപ്പണമുൾപ്പെടെ ശേഖരിച്ച് ഒരേക്കർ സ്ഥലം വാങ്ങിച്ചിരുന്നു. ദേവാലയ നിർമ്മാണം ആരംഭിക്കുന്നവരെ വാങ്ങിയ സ്ഥലത്തു കർഷക കൂട്ടായ്മയിലൂടെ കൃഷി ചെയ്യാൻ റവ. ഫാ.കെ.എം. സഖറിയ നേതൃത്വം നൽകുകയായിരുന്നു. ഏത്തവാഴ, ചേന, കാച്ചിൽ തുടങ്ങിയ ഒട്ടേറെ ഇനങ്ങൾ ഇവിടെ വിളയിച്ചെടുത്തു. കൃഷിവകുപ്പിന്റെ സഹകരണത്തിൽ കരനെൽകൃഷിയും നടക്കുന്നു. വിളവെടുക്കുന്ന സാധനങ്ങൾ എല്ലാ ഞായറാഴ്ച്ചയും പള്ളിയിൽ ലേലത്തിലൂടെ വിൽപന നടത്തുകയാണ്. ഇടവകയിലെ യുവജനപ്രസ്ഥാന അംഗങ്ങളും പദ്ധതികൾക്ക് നേതൃത്വം നൽകുന്നു.

Comments

comments

Share This Post

Post Comment