എം.ജി.ഓ.സി.എസ്.എം. സ്ഥാപകദിനാഘോഷം

30എം.ജി.ഓ.സി.എസ്.എം. സ്ഥാപകദിനത്തോടനുബന്ധിച്ച് കുന്നംകുളം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 2016 ജൂലൈ 16 ശനിയാഴ്ച്ച 9 മണി മുതൽ അടുപ്പുട്ടി സെന്റ്.ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് ഏകദിന സമ്മേളനം നടത്തപ്പെടുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവാ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. എം.ജി.ഓ.സി.എസ്.എം. കേന്ദ്ര ജനറൽ സെക്രട്ടറി റവ.ഫാ. ഫിലൻ പി. മാത്യു ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. റവ.ഫാ. ഗീവർഗ്ഗിസ് വർഗ്ഗിസ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽവെച്ചു കുന്നംകുളം ഭദ്രാസന എം.ജി.ഓ.സി.എസ്.എമിന്റെ മുൻകാല ഭാരവാഹികളെയും. എസ്.എസ്.എൽ.സി., +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിക്കും.

Comments

comments

Share This Post

Post Comment