കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാന പ്രവർത്തനോദ്‌ഘാടനം ജൂലൈ 17ന്

43
പിറവം : മലങ്കര ഓർത്തോഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനോദ്‌ഘാടനം 2016 ജൂലൈ 17ന് മണ്ണുക്കുന്ന് കത്തീഡ്രലിൽ വെച്ചു നടത്തപ്പെടുന്നു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും സഭാ സുന്നഹദോസ് സെക്രട്ടറിയുമായ അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ഡോ. ഫ്രാൻസിസ് മൂത്തേടൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് റവ.ഫാ.ഫിലിപ്പ് തരകൻ, കേന്ദ്ര ജനറൽ സെക്രട്ടറി റവ.ഫാ.പി.വൈ.ജെസ്സൻ, കേന്ദ്ര ട്രഷറർ ശ്രീ. ജോജി പി. തോമസ്, കേന്ദ്ര കോഓർഡിനേറ്റർ റവ.ഫാ. ബിജോ രാജൻ, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ. അജു ഏബ്രഹാം മാത്യു, കേന്ദ്ര, ഭദ്രാസന, യുണിറ്റ് ഭാരവാഹികളും ഇടവക യുവജനപ്രസ്ഥാനം പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്ന് ഭദ്രാസന വൈസ് പ്രസിഡന്റ് റവ.ഫാ. ജോമോൻ ചെറിയാൻ, ഭദ്രാസന സെക്രട്ടറി ശ്രീ ഗീവിസ് മാർക്കോസ് തുടങ്ങിയവർ അറിയിച്ചു.

Comments

comments

Share This Post

Post Comment