എം.ജി.ഒ.സി.എസ്എം. -ഒ.സി.വൈ.എം. അലുമ്നി

50
എലന്‍വില്‍: മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെയും (എംജിഒസിഎസ്എം) ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്‍റിന്‍റെയും (ഒസിവൈഎം) മുന്‍ പ്രവര്‍ത്തകരുടെ പ്രഥമയോഗം ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും യുവജനപ്രസ്ഥാനത്തിലും മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവര്‍ത്തകരുടെ കൂട്ടായ്മ ഉറപ്പിക്കുന്നതിനും സഭയ്ക്കും ഭദ്രാസനത്തിനും അവരുടെ സേവനങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനും ഈ കൂട്ടായ്മ സഹായകമാകും. നിക്കോളോവോസ് തിരുമേനി തന്‍റെ ആമുഖ പ്രസംഗത്തില്‍ എംജിഒസിഎസ്എം-ഒസിവൈഎം അലുംനിയുടെ പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിനെ പറ്റി പ്രതിപാദിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്തു.

ഭദ്രാസന സെക്രട്ടറി ഫാ. എം.കെ. കുറിയാക്കോസ്, ചാന്‍സലര്‍ ഫാ. തോമസ് പോള്‍, എംജിഒസിഎസ്എം മുന്‍ ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ തോമസ്, ഒവിബിഎസ് മുന്‍ ഡയറക്ടര്‍ ഫാ. ഡോ. രാജു വര്‍ഗീസ്, ഫാ ജേക്കബ് ഫിലിപ്പ് എന്നിവരും ധാരാളം മുന്‍ പ്രവര്‍ത്തകരും പങ്കെടുത്തു.
ഭാവി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിന് വേണ്ടി സീനിയര്‍ അഡ്വൈസര്‍മാരായി ഫാ. എം.കെ. കുറിയാക്കോസ്, ഫാ. ജോണ്‍ തോമസ്, ഫാ. ഡോ. രാജു വറുഗീസ് എന്നിവരെ തിരഞ്ഞെടുത്തു. സജി. എം. പോത്തന്‍, മാത്യു സാമുവല്‍ എന്നിവരെ കോര്‍ഡിനേറ്റര്‍മാരായും സൂസന്‍ വറുഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ജോര്‍ജ് തുമ്പയില്‍ എന്നിവരെ കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു.

Comments

comments

Share This Post

Post Comment