പാലക്കാട് സെന്റ്. മേരിസ് ഓർത്തഡോക്സ് പള്ളി യുവജനപ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പദ്ധതികൾ പരിശുദ്ധ കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്തു


പാലക്കാട്: സെന്‍റ്. മേരീസ് ഓർത്തഡോക്സ് പള്ളിയിലെ യുവജനപ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു. പെരുവെമ്പില്‍ യുവജനപ്രസ്ഥാനം നിര്‍മ്മിച്ചു കൊടുത്ത ഭവനത്തിന്‍റെ താക്കോല്‍ പരിശുദ്ധ കാതോലിക്കാ ബാവയിൽ നിന്ന്   ശ്രീമതി.സുധയും മക്കളും ചേർന്ന് ഏറ്റുവാങ്ങി. രാവിലെ സെന്‍റ്.മേരീസ് പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ച പരിശുദ്ധ കാതോലിക്കാ ബാവ പാലക്കാട് സെന്റ്. മേരിസ് ഇ. എം. യൂ.പി സ്കൂളിന്റെ ഒന്നാം ബ്ലോക്കിന്റെ ഉദ്‌ഘാടനവും. ഇടവകയുടെ ചികത്സാ ധനസഹായ വിതരണവും നിർവ്വഹിച്ചു.
Images

Comments

comments

Leave a Reply

Your email address will not be published. Required fields are marked *