അഭി. ഗീവർഗ്ഗിസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ മുഖ്യമന്ത്രിയെ സന്ദർശിച്ചു

60തിരുവന്തപുരം : മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭി. ഗീവർഗ്ഗിസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ സന്ദർശിച്ചു. കോട്ടയം പഴയ സെമിനാരി സ്ഥാപകന്‍ സഭാ ജ്യോതിസ് അഭിവന്ദ്യ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെ ചരമ ദ്വിശതാബ്ദിയുടെ സമാപന സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച്ച. സെക്രട്ടറിയേറ്റിൽ എത്തിയ അഭിവന്ദ്യ മെത്രാപ്പോലീത്തായോടൊപ്പം ശ്രീമതി വീണാ ജോർജ് എം.എൽ.എ., സഭാ സെക്രട്ടറി ഡോ. ജോർജ് ജോസഫ്, റവ. ഫാ. തോമസ് വി. സഖറിയാ എന്നിവരും ഉണ്ടായിരുന്നു.

Comments

comments

Share This Post

Post Comment