വനിതാ സമാജം ഗൾഫ് മേഖലാ വാർഷിക സമ്മേളനം നടന്നു

in06
കോട്ടയം: മലങ്കര ഓർത്തഡോക്‌സ് മർത്തമറിയം വനിതാ സമാജം ഗൾഫ് മേഖലാ വാർഷിക സമ്മേളനം പ്രസ്ഥാനം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ തേവോദോറോസ് ഉദ്‌ഘാടനം ചെയ്തു. സാമൂഹിക നിർമിതിയിൽ ജ്വലിക്കുന്ന ദീപങ്ങളായി വർത്തിക്കേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഫാ. മാത്യു വർഗീസ് പുളിമൂട്ടിൽ ബൈബിൾ ക്ലാസെടുത്തു. ഫാ. ജോൺസൺ ഡാനിയൽ, ഫാ. ഷാജൻ വർഗീസ്, ഫാ.പി.എ. തോമസ്, ഫാ. ഏബ്രഹാം ജോർജ്,പ്രഫ. മേരി മാത്യു, എലിസബത്ത് മാത്യു, മറിയാമ്മ ചാക്കോ, കുട്ടിയമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.ബഹ്‌റൈൻ, കുവൈത്ത്, മസ്‌ക്കത്ത്, ദോഹ, സൗദി അറേബ്യ, യൂഎഇ എന്നിവടങ്ങളിൽ നിന്നായി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു

Comments

comments

Share This Post

Post Comment