ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ എന്‍ജിനിയറിങ് കോളേജിലെ എം.ജി.ഓ.സി.എസ്.എം. യൂണിറ്റ് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ സന്ദർശിച്ചു. യൂണിറ്റ് പ്രവർത്തനങ്ങളും പഠനകാര്യങ്ങളും ചോദിച്ചറിഞ്ഞ പരിശുദ്ധ കാതോലിക്കാ ബാവാ വിദ്യാർത്ഥികളുമായി സംവദിച്ചു. ചാപ്പലിൽ എത്തിയ പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം വിദ്യാർത്ഥികളും പ്രാർത്ഥനയിൽ പങ്കെടുത്തു. കൊല്ലം ഭദ്രാസനാധിപൻ അഭി.സഖറിയ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായും പരിശുദ്ധ കാതോലിക്കാ ബാവായോടൊപ്പം ഉണ്ടായിരുന്നു.