അഭി. പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ നാലാം ഓര്‍മ്മപ്പെരുന്നാള്‍ കൊടിയേറ്റ് നടന്നു

70മാവേലിക്കര : ഓർത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായായിരുന്ന അഭി. പൗലോസ് മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്തായുടെ നാലാം ഓർമ്മപ്പെരുന്നാൾ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ ഭദ്രാസന ആസ്ഥാനമായ തെയോഭവൻ അരമനയിൽവെച്ച് 2016 ജൂലൈ 24 മുതൽ ഓഗസ്റ്റ് 1 വരെ ആചരിക്കുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ  മുഖ്യകാർമികത്വം വഹിക്കും. നിലക്കൽ ഭദ്രാസനാധിപനും മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭി. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ, യൂ.കെ, യൂറോപ്പ്, ആഫ്രിക്കാ ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ, കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്താ തുടങ്ങിയവർ നേതൃത്വം നൽകുന്നതുമാണ്.

2016 ജൂലൈ 24 ഞായറാഴ്ച്ച രാവിലെ 7 മണിക്ക് അഭി. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. 9:30ന് കൊടിയേറ്റ്, ഉച്ചക്ക് 2 മണിക്ക് ഭദ്രാസന സൺഡേസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ മാർ പക്കോമിയോസ് സ്‌മാരക പ്രതിഭാ സംഗമവും ദൈവവിളി കോൺഫറൻസും, ബഥനി ആശ്രമം സുപ്പീരിയർ റവ. ഫാ. മത്തായി ഓ.ഐ.സി ക്ലാസ്സുകൾക്ക് നേതൃത്വം നൽകും

More Images

Comments

comments

Share This Post

Post Comment