അഭിവന്ദ്യ .ആർ.ഇസഡ്. നൊറോണായുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു

71
ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ. അൽവാറീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്തയുടെ ശിഷ്യനും , ബ്രഹ്മവാർ ഭദ്രാസന സമൂഹത്തിന്റെ ഉന്നമനത്തിനും ,ഓർത്തഡോക്സ് സത്യ വിശ്വാസത്തിന്റെ സംരക്ഷണത്തിന് പീഡകൾ സഹിച്ചു ഒരു പുരുഷായുസ് മുഴുവൻ വി.സഭക്കായി സമർപ്പിച്ചു ത്യാഗപൂർണ്ണമായ ജീവിതം നയിച്ച അഭിവന്ദ്യ ആർ.ഇസഡ്. നൊറോണായുടെ ഓർമ്മപ്പെരുന്നാൾ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ബ്രഹ്മവാർ സെന്റ്. മേരിസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊണ്ടാടി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. 2016 ജൂലൈ 5ന് അഭിവന്ദ്യ ആർ.ഇസഡ്. നൊറോണായുടെ പ്രതിമ അറബിക്കടലിൽ  ബ്രഹ്മവാർ തീരത്തിന് 10കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തിയിരുന്നു.

Comments

comments

Share This Post

Post Comment