ഗൾഫ് യുവജനപ്രസ്ഥാനം പതാകപ്രയാണം ആരംഭിച്ചു

74
ദോഹ മലങ്കര ഓർത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗൾഫ് ഓർത്തഡോക്‌സ് യുവജനപ്രസ്ഥാനത്തിൻ്റെ 7 മത് വാർഷിക കോൺഫറൻസിനു മുന്നോടിയായിയുള്ള പതാകപ്രയാണം പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിൽ നിന്നും ആരംഭിച്ചു. പ്രത്യേക പ്രാർത്ഥനകൾക്കും ധൂപപ്രാർത്ഥനയ്ക്കുമീശേഷം പരുമല സെമിനാരി മാനേജർ റവ.ഫാ. എം.സി. കുര്യാക്കോസ് പതാക യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് റവ.ഫാ.ഫിലിപ്പ് തരകന് കൈമാറി. തുടർന്ന് വിവിധ ഭാരവാഹികൾ ചേർന്ന് പതാക ഏറ്റുവാങ്ങി.

പീരുമേട് മാർ ബസേലിയോസ് എൻജിനിയറിങ് കോളേജ് അങ്കണത്തിൽ പ്രത്യേകം സജ്ജീകരിക്കുന്ന മാർ തെയോഫിലോസ് നഗറിൽ 2016 ജൂലൈ 29 , 30 തീയതികളിലായിട്ടാണ് പരിപാടികൾ നടത്തപ്പെടുന്നത്. രണ്ടു ദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് ഗൾഫിലെ വിവിധ രാജ്യങ്ങളായ ഖത്തർ,യു.ഏ.ഇ, ഒമാൻ, കുവൈറ്റ്, സൗദി അറേബ്യാ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. ”മൗനത്തിന്റെ സൗന്ദര്യം” എന്നതാണ് മുഖ്യ ചിന്താവിഷയം. മുഖ്യ അതിഥികളായി മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവ, ഗ്രീക്ക് സഭയുടെ ബിഷപ്പ് അഭിവന്ദ്യ മാർ മക്കാറിയോസ് മെത്രാപ്പോലീത്താ, മലങ്കര സഭയിലെ മെത്രാപ്പോലീത്തന്മാർ, മറ്റു സാമൂഹിക സാംസ്ക്കാരിക നേതാക്കന്മാർ എന്നിവർ പങ്കെടുക്കുന്നു.

Comments

comments

Share This Post

Post Comment