സെന്റ് മേരീസ് കത്തീഡ്രലില്‍ സമ്മര്‍ ഫിയസ്റ്റ ആരംഭിച്ചു

75
മനാ​മ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ അവധിക്കാലത്ത് നടത്തി വരാറുള്ള സമ്മര്‍ ഫിയസ്റ്റ “ഇന്‍ഫോക്കസ് 2016” എന്ന പേരില്‍ ആരംഭിച്ചു. കത്തീഡ്രലില്‍ വച്ച് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന്‌ സെക്രട്ടറി റെഞ്ചി മാത്യു സ്വാഗതം പറഞ്ഞു. കേരളത്തില്‍ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന  പ്രമുഖ അവധിക്കാല ക്ലാസ്സിന്റെ പ്രവര്‍ത്തകന്‍ ആയ ചിക്കു ശിവന്‍ ആണ്‌ ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. കത്തീഡ്രല്‍ സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഈ വര്‍ഷത്തെ തീം ആയ  “ഇന്‍ഫോക്കസ്” നെ കുറിച്ച് ക്യാമ്പ് ഡയറക്ടര്‍ റവ. ഫാദര്‍ ജോമോന്‍ തോമസ് വിശദ്ധീകരിച്ചു. കത്തീഡ്രലിലെ 10 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ ആണ് ഈ ക്യാമ്പില്‍ പങ്കെടുക്കുന്നത്. കുട്ടികളുടെ വ്യക്തിത്വവികസനത്തിനുള്ള ക്ലാസ്സുകള്‍, കലാപരമായിട്ടുള്ള മത്സരങ്ങള്‍ പാട്ട്, ഗ്രൂപ്പ് സോങ്, ഡാന്‍സ്, പ്രസംഗം, ചിത്ര രചന, ലുല്ലു പര്‍ച്ചേസ് ഗെയിം എന്നിവയും കൂടുതല്‍ ക്ലാസ്സുകള്‍ക്ക് നേത്യത്വം നല്‍കുന്നതിനു വേണ്ടി ബഹറനിലെ പ്രമുഖ വ്യക്തിത്വങ്ങളും ഈ ക്യാമ്പില്‍ പങ്കെടുക്കും. ആഗസ്റ്റ് 12 വരെയുള്ള ഒരു മാസം നീണ്ട് നില്‍ക്കുന്ന ഈ ക്യാമ്പിന്റെ ഫിനാലേ 12 ന്‌ ബഹറിന്‍ കോണ്‍കോഡ് ഹോട്ടലില്‍ റെയിൻബോ ഹാളില്‍ വച്ച് നടക്കും എന്ന്‍ കോടിനേറ്ററുമാരായ പ്രമോദ് വര്‍ഗീസ്, ഷാജി ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.

More Images

Comments

comments

Share This Post

Post Comment