വന്ദ്യ ബര്‍സൌമ്മാ റമ്പാൻ അന്തരിച്ചു

89പത്തനാപുരം മൗണ്ട് താബോർ ദയറാ അംഗവും സഭയിലെ സീനിയർ വൈദികനുമായിരുന്ന വന്ദ്യ ബര്‍സൌമ്മാ റമ്പാൻ അന്തരിച്ചു. 87 വയസായിരുന്നു. പത്തനാപുരം സെന്റ്. ജോസഫ് മിഷൻ ആശുപത്രിയിൽ വെച്ച് 12 മണിയോടെയായിരുന്നു അന്ത്യം. പത്തനാപുരം മൗണ്ട് താബോർ ദയറായിൽ എത്തിച്ച ഭൗതികശരീരം മലങ്കര ഓർത്തഡോക്സ് സഭ കൽക്കട്ട ഭദ്രാസനാധിപൻ അഭി. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾ നടത്തിയശേഷം ഇടത്തിട്ടയിലുള്ള മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം പിന്നീട്. മാരാമൺ സ്വദേശിയാണ് വന്ദ്യ റമ്പാച്ചൻ.

Comments

comments

Share This Post

Post Comment