നിരണം വലിയപള്ളിയിൽ അഭി. അലക്‌സിയോസ്‌ മാര്‍ തേവോദോസ്യയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാൾ

in16niranam
നിരണം: ബഥനി ആശ്രമസ്‌ഥാപകനും മലങ്കര ഓർത്തഡോൿസ് സഭയുടെ കൊല്ലം, ബാഹ്യകേരളം എന്നീ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തായുമായിരുന്ന  മലങ്കരസഭയുടെ ധര്‍മ്മയോഗി അഭി. അലക്‌സിയോസ്‌ മാര്‍ തേവോദോസ്യയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാൾ അഭിവന്ദ്യ പിതാവിന്റെ മാതൃഇടവകയായ നിരണം സെന്റ് മേരിസ് ഓർത്തഡോൿസ് വലിയപള്ളിയിൽ കൊണ്ടാടുന്നു. 2016 ഓഗസ്റ്റ് 7ന് രാവിലെ വിശുദ്ധ കുർബ്ബാനക്കും പെരുന്നാൾ ചടങ്ങുകൾക്കും കൽക്കട്ട ഭദ്രാസനാധിപൻ അഭി. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിക്കുന്നതാണ്. യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന മാർ തേവോദോസിയോസ് ചികിത്സാ സഹായനിധിയുടെ ഉദ്‌ഘാടനം അഭി. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ നിർവ്വഹിക്കും. 2016 ഓഗസ്റ്റ് 5ന് അഭി. തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ കബറിടത്തിലേക്ക് നിരണം വലിയപള്ളിയിൽ നിന്ന് തീർതഥായാത്രയും ക്രമീകരിച്ചിട്ടുണ്ട്

Comments

comments

Share This Post

Post Comment