ശുശ്രൂഷക സംഘം സംഗമം ആറിന്

15
കോഴഞ്ചേരി : അഖില മലങ്കര ഓര്‍ത്തഡോക്സ് ശുശ്രൂഷക സംഘത്തിന്‍റെ നേതൃത്വത്തില്‍ തിരുവതാംകൂര്‍ മേഖല ശുശ്രൂഷക സംഘം സംഗമം 2016 ആഗസ്റ്റ് 6ന് 10.30 മുതല്‍ റാന്നി പെരുനാട് ബഥനി ആശ്രമത്തില്‍ നടക്കും. തുമ്പമണ്‍,  നിലയ്ക്കല്‍,  മാവേലിക്കര,  ചെങ്ങന്നൂര്‍ ഭദ്രാസനങ്ങളിലെ ഇടവകകളില്‍ നിന്നുള്ള മദ്ബഹ ശുശ്രൂഷകര്‍ സംഗമത്തില്‍ പങ്കുചേരും. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ഉദ്ഘാടനം ചെയ്യും. തിരുവതാംകൂര്‍ മേഖല ശുശ്രൂഷക സംഘം പ്രസിഡന്‍റ് റവ.ഫാ. ജോര്‍ജ്ജ് പ്രസാദ് അധ്യക്ഷത വഹിക്കു. പ്രഫ.എ.ഒ. വര്‍ഗീസ് ക്ലാസ് എടുക്കും

Comments

comments

Share This Post

Post Comment