ബഥനി തീർത്ഥാടന പദയാത്ര ഇന്ന്

16
പെരുനാട് ബഥനി ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്ന അഭി അലക്സിയോസ് മാർ തേവോദോസിയോസ്, അഭി യൂഹാനോൻ മാർ അത്താനാസിയോസ്, അഭി പൗലോസ് മാർ പക്കോമിയോസ് എന്നീ തിരുമേനിയുടെ സംയുക്ത ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള ബഥനി പദയാത്ര ഇന്ന് നടക്കും. വിവിധ മേഖലയിൽനിന്നുള്ള പദയാത്രകളെയും അഭി മെത്രാപ്പോലീത്തമാരെയും പെരുനാട് ബഥനി സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ സ്വീകരിക്കും. തുടർന്ന് ധൂപപ്രാർഥനയ്ക്കു ശേഷം ആശ്രമത്തിലേക്ക് പദയാത്ര ആരംഭിക്കും. ആശ്രമത്തിൽ എത്തിച്ചേരുന്ന പദയാത്രയെ പരി.കാതോലിക്കാ ബാവയുടെ നേത്യത്വത്തിൽ സ്വീകരിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേള്ളനം പരി.കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ബഥാന്യ അവാർഡ് പരി.കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് നൽക്കും.

Comments

comments

Share This Post

Post Comment