അലക്സിയോസ് മാര്‍ തേവോദോസിയോസ്- Dn.ജെബിൻ. ജെ. ജോസഫ്

മാര്‍ ഈവാനിയോസ്, മാര്‍ തെയോഫിലോസ്, വാളക്കുഴിയില്‍ ജോസഫ് മാര്‍ സേവേറിയോസ് എന്നിവര്‍ സഭാത്യാഗം ചെയ്തപ്പോള്‍ ബഥനിയെ അതിന്‍റെ സ്ഥാപനോദ്ദേശ്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ ഇദ്ദേഹത്തിന്‍റെ നേതൃത്വം സഹായകമായി. മലങ്കരസഭയെ ലോക സഭകള്‍ക്ക് പരിചയപ്പെടുത്തുന്നതിലും, എക്യുമെനിക്കല്‍ രംഗത്തേക്ക് ആരംഭഘട്ടത്തില്‍ തന്നെ മലങ്കരസഭയെ പ്രവേശിപ്പിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. അഖില ലോക സഭാ കൌണ്‍സിലിന്‍റെ കേന്ദ്ര കമ്മിറ്റിയംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
1965ലെ മറുരൂപ പെരുന്നാള്‍ ദിവസം മരിച്ചു തന്‍റെ ജനത്തോടു ചേര്‍ന്നു. ദേഹം പെരുനാട്ടിലെ ആശ്രമത്തിലും, ദേഹി സ്വര്‍ഗ്ഗസ്ഥനായ തന്‍റെ പിതാവിന്‍റെ സന്നിധിയിലും വിശ്രമിക്കുന്നു.
2015ല്‍ മാര്‍ തേവോദോസിയോസിനെ മലങ്കരയുടെ ധര്‍മ്മയോഗി എന്ന ബഹുമാനനാമം നല്‍കി മലങ്കര ഓര്‍ത്തഡോക്സ് സഭ ആദരിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *