ബാലസമാജം കേന്ദ്ര കലാമേള ആഗസ്റ്റ് 13-ന്

21
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്‍റെ കേന്ദ്ര കലാമേള ആഗസ്റ്റ് 13 തീയതി ശനിയാഴ്ച രണ്ട് സോണുകളിലായി നടത്തപ്പെടുന്നു. തിരുവനന്തപുരം മുതല്‍ നിരണം വരെയുളള 9 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ തെക്കന്‍ സോണിന്‍റെ കലാമേള അടൂര്‍ സെന്‍റ് മേരീസ് കോണ്‍വെന്‍റില്‍ വച്ച് ബാലസമാജം പ്രസിഡന്‍റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കോട്ടയം മുതല്‍ ബത്തേരി വരെയുളള 11 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ വടക്കന്‍ സോണിന്‍റെ കലാമേള കൊരട്ടി സെഹിയോന്‍ അരമനയില്‍ വച്ച് ബാലസമാജം വൈസ്പ്രസിഡന്‍റ് റവ.ഫാ.ജെയിംസ് മര്‍ക്കോസിന്‍റെ അദ്ധ്യക്ഷതയില്‍ കൊച്ചി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ സോങ്, ബൈബിള്‍ കഥാകഥനം, പെയിന്‍റിങ്, സുറിയാനി ലളിത ഗാനം, പ്രസംഗം, ബൈബിള്‍ കഥാ രചന, ബൈബിള്‍ പദ്യപാരായണം, ബൈബിള്‍ കഥാപ്രസംഗം, ഉപന്യാസം, ക്വിസ് എന്നീ വിഷയങ്ങളിലായി ഭദ്രാസനതലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ നാനൂറിലേറെ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്‍റ് റവ.ഫാ.ജെയിംസ് മര്‍ക്കോസ്, ജനറല്‍ സെക്രട്ടറി റവ.ഫാ.റിഞ്ചു പി.കോശി, ജോയിന്‍റ് സെക്രട്ടറിമാരായ ശ്രീ.ജേക്കബ് മാത്യു, ശ്രീമതി ആനി ജോണ്‍, ട്രഷറര്‍ ശ്രീ.ഷൈജു ജോണ്‍ എന്നിവരോടൊപ്പം ഭദ്രാസന ജനറല്‍ സെക്രട്ടറിമാര്‍ ജോയിന്‍റ് സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് ഒരുക്കങ്ങള്‍ നടന്നു വരുന്നു.

Comments

comments

Share This Post

Post Comment