നിഖില്‍ എം. വര്‍ഗ്ഗീസ് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് യൂണിയൻ പ്രസിഡന്റ്

26
ന്യുഡല്‍ഹി: പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ് യൂണിയൻ പ്രസിഡന്റായി നിഖില്‍ എം. വര്‍ഗ്ഗീസ് തെരഞ്ഞെടുക്കപ്പെട്ടു. മാവേലിക്കര ഭദ്രാസനത്തിലെ ചുനക്കര മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക അംഗവും ചുനക്കര കോമല്ലൂര്‍ സ്വദേശി കങ്കാലിവിളയില്‍ സജി വര്‍ഗ്ഗീസിന്റെയും ജോമോള്‍ വര്‍ഗ്ഗീസിന്റെയും മകനുമാണ് നിഖില്‍. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻ്റെ സജീവ അംഗമായ നിഖിലിനെ പ്രസ്ഥാനം കേന്ദ്ര പ്രസിഡൻ്റ് അഭി.യൂഹാനോൻ മാർ പോളീക്കാർപ്പോസ് അഭിനന്ദനങ്ങൾ അറിയിച്ചു.

ഉത്തരേന്ത്യക്കാരായ എതിര്‍ സ്ഥാനാര്‍ത്ഥികളെ പിന്തള്ളിയാണ് രാഷ്ട്രീയ രഹിതമായ ക്യാമ്പസില്‍ നിഖില്‍ വിജയക്കൊടി പാറിച്ചത്. ഇപ്പോള്‍ ഇവന്റ് ഓര്‍ഗ്ഗനൈസിംഗ് സൊസൈറ്റിയായി മാത്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്‍സ് യൂണിയനെ ക്രിയാത്മകമായി വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ ശബ്ദമായി ഉയര്‍ത്തുക എന്നതാണ് പുതിയ ചുമതലയും സ്വപ്നവുമെന്ന് നിഖിൽ പറഞ്ഞു. ബിഎ പ്രോഗ്രാം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നിഖില്‍ എം. വര്‍ഗ്ഗീസ്, വിദ്യാര്‍ത്ഥിനിയായ നേഹ വര്‍ഗ്ഗീസാണ് സഹോദരി. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഇടവക അംഗവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മനും യൂണിയൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.

Comments

comments

Share This Post

Post Comment