സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആഭിമുഖ്യത്തിൽ OVBS 2016 ന് തുടക്കം

29
കുഞ്ഞു കുരുന്നുകളുടെ ആവേശത്തിൻ അകമ്പടിയോടെ സെന്റ്.തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂളിനു (ഓ.വി.ബി. എസ്. 2016) ആഗസ്റ്റ് 4, വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് അഹ്മദി സെന്റ്.പോൾസ് ചർച്ചിൽ തുടക്കം കുറിച്ചു.

പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങുകൾ, ഓ.വി.ബി.എസ്. ഡയറക്ടർ സുൽത്താൻ ബത്തേരി സെന്റ്.പീറ്റേഴ്സ് സെന്റ്.പോൾസ് ഇടവക വികാരി റവ.ഫാ.ജോബി.സി.വർഗ്ഗീസ് ഓമല്ലൂർ പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ. രാജു തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഹമ്മദി ഓർത്തോഡോക്സ് പഴയപള്ളി സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി വൽസമ്മ ജോർജ് സ്വാഗതം ആശംസിച്ചു.

യോഗത്തിൽ കുവൈറ്റ് വേദ മഹാവിദ്യാലയ ഹെഡ്മാസ്റ്റർ ശ്രീ.കുരിയൻ വർഗീസ്, ഇടവക ട്രസ്റ്റി ശ്രീ.ബെന്നി വർഗ്ഗീസ് എന്നിവർ ആശംസപ്രസംഗം നടത്തി.തുടർന്ന് ഓ.വി.ബി.എസ് കൺവീനർ ശ്രീ.ബാബു വാഴയിൽ കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ ഏകദേശം 200 കുട്ടികളും മാതാപിതാക്കളും ഇടവക അംഗങ്ങളും പങ്കെടുക്കുകയുണ്ടായി.

‘ദൈവം എന്റെ പരമാനന്ദം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ, ആഗസ്റ്റ് 4 മുതൽ, വെള്ളി,ശനി,ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 വരെ മംഗാഫ് ബ്ലോക്ക്-1 ഇന്ദ്രപ്രസ്ഥ ഹാളിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ആഗസ്റ്റ് 19-ന് സമാപിക്കും. സമാപന ദിവസം കുട്ടികളുടെ വർണ്ണശബളമായ റാലിയും, കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.

കൂടുതൽ ചിത്രങ്ങൾക്ക്

Comments

comments

Share This Post

Post Comment