അഭി. ജോസഫ് മാര്‍ പക്കോമിയോസ് തിരുമേനിയുടെ ചരമ രജത ജൂബിലിയും ഓര്‍മ്മപ്പെരുന്നാളും 2016 ആഗസ്റ്റ് 18, 19 തീയതികളില്‍

28
മുളക്കുളം : കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ അഭി.ജോസഫ് മാര്‍ പക്കോമിയോസ് തിരുമേനിയുടെ ചരമ രജത ജൂബിലിയും ഓര്‍മ്മപ്പെരുന്നാളും അഭിവന്ദ്യ തിരുമേനി അന്ത്യ വിശ്രമം കൊള്ളുന്ന മുളക്കുളം കര്‍മ്മേല്‍കുന്ന് പള്ളിയില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. 2016 ആഗസ്റ്റ് 15,(തിങ്കള്‍), 17, 18, 19 (ബുധന്‍, വ്യാഴം, വെള്ളി) ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകൾക്ക് മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി.ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, നിരണം ഭദ്രാസനാധിപന്‍ അഭി.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അങ്കമാലി ഭദ്രാസനാധിപന്‍ അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, ഇടുക്കി ഭദ്രാസനാധിപന്‍ അഭി. മാത്യൂസ് മാര്‍ തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമികത്വം വഹിക്കുന്നതുമാണ്. ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക ചാനലായ ഗ്രിഗോറിയന്‍ ടി. വി www.orthodoxchurch.tv എന്ന വെബ്‌സൈറ്റിലൂടെ പെരുന്നാൾ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം നടത്തുന്നതാണ്.

Comments

comments

Share This Post

Post Comment