ചുനക്കര മാര്‍ ബസേലിയോസ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയാമിന്‍റെ ഓര്‍മ്മപ്പെരുന്നാളും ഭാരതത്തിന്‍റെ സ്വാതന്ത്യദിനാഘോഷവും


ചുനക്കര മാര്‍ ബസേലിയോസ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയാമിന്‍റെ ഓര്‍മ്മപ്പെരുന്നാൾ ദിനമായ 2016 ഓഗസ്റ്റ് 15ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കും മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്കും ശേഷം യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ ഭാരതത്തിന്‍റെ സ്വാതന്ത്യദിനാഘോഷത്തോട് അനുബന്ധിച്ചു ഇടവകയിലെ വിമുക്ത സൈനീകരുടെ ഗാര്‍ഡ് ഓഫ് ഓണറോടുകൂടി ഫാ. മത്തായി വിളനിലം പതാക ഉയര്‍ത്തും ഇടവകയിലെ വിശിഷ്ഠ സൈനീക സേവനം നടത്തിയ സൈനീകരെയും ചരമമടഞ്ഞ സൈനീകരുടെ വിധവമാരെയും ചടങ്ങില്‍വെച്ച് ആദരിക്കും. വികാരി ഫാ. കോശി മാത്യൂ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ശ്രീ.അലക്സാണ്ടര്‍ മാവേലിക്കര സ്വാതന്ത്യദിന സന്ദേശം നൽകും. യൂണിറ്റ് വൈസ് പ്രസിഡന്റും യുവജനപ്രസ്ഥാനം ഭദ്രാസന ട്രഷറാറുമായ ശ്രീ. മനു തമ്പാന്‍, യുവജനപ്രസ്ഥാനം സെക്രട്ടറി റോബിൻ സി രാജു, ജോ. സെക്രെട്ടറി ജോയേൽ ജോർജ് ജെയിംസ്, ട്രഷറർ ജിൻസ് തോമസ്, ഭദ്രാസന കമ്മിറ്റി അംഗങ്ങളായ ലിജു ജോൺ മാത്യു, ജിയാ എൽസാ ജോസഫ്, ഇടവക ട്രസ്റ്റീ ശ്രീ. ബോവസ് വർഗ്ഗിസ്, ഇടവക സെക്രട്ടറി ശ്രീ. ബാബു ഡാനിയേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *