സഹജരോടുളള കരുതല്‍ വിസ്മരിക്കരുത് : മാര്‍ നിക്കോദീമോസ്

41
അയിരൂര്‍ : ത്യാഗത്തിലൂടെയും സഹനത്തിലൂടെയും പൂര്‍വ്വീകര്‍ നേടിത്തന്ന സ്വാതന്ത്ര്യം നാം അനുഭവിക്കുമ്പോള്‍ സഹജരോടുളള കരുതല്‍ വിസ്മരിക്കരുതെന്ന് ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് പറഞ്ഞു. വ്യക്തികളുടെ സ്വാതന്ത്ര്യത്തിലേക്കുളള കടന്നുകയറ്റമാവരുത് നമ്മുടെ സ്വാതന്ത്ര്യം. ക്രിസ്തുവിന്‍റെ സ്നേഹം സഹജര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ സാധിക്കണം. നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം അയിരൂര്‍ ഡിസ്ട്രിക്ട് സമ്മേളനം കൊറ്റനാട് സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തിരുമേനി. ഡിസ്ട്രിക്ട് പ്രസിഡന്‍റ് സൈമണ്‍ ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ജനറല്‍ സെക്രട്ടറി റവ.ഫാ.പി.വൈ.ജെസ്സന്‍ മുഖ്യസന്ദേശം നല്‍കി. വികാരി വെരി.റവ.ജേക്കബ് ജോണ്‍സ് കോര്‍ എപ്പിസ്കോപ്പ, കൗണ്‍സില്‍ അംഗം റവ.ഫാ.ജോജി മാത്യു, റവ.ഫാ.ഫിലിപ്പ് മാത്യു, അഡ്വ.മാത്യൂസ് മഠത്തേത്ത്, ജനറല്‍ സെക്രട്ടറി ശ്രീ.അനു വടശ്ശേരിക്കര, അഡ്വ.നോബിന്‍ അലക്സ് സഖറിയ, മിന്‍റാ മറിയം വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment