മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദീക സമ്മേളനം സമാപിച്ചു

in28
പഴഞ്ഞി: ലോകത്തില്‍ ചൈതന്യംനിറഞ്ഞ നാടാണ് ഭാരതമെന്ന് ശ്രീരാമകൃഷ്ണ മഠത്തിലെ സന്ന്യാസിയും പ്രബുദ്ധകേരളം പത്രാധിപരുമായ സ്വാമി നന്ദാത്മജാനന്ദ പറഞ്ഞു. പഴഞ്ഞിയില്‍ ആഗോള മലങ്കര വൈദിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഇന്ത്യയുടെ മൂല്യം തത്ത്വചിന്തകളില്‍ അധിഷ്ഠിതമാണ്. ആത്മീയതയ്ക്ക് മങ്ങലേറ്റപ്പോളൊക്കെ ജീര്‍ണ്ണതയിലേക്ക് കൂപ്പുകുത്തുന്നത് നമ്മള്‍ കണ്ടതാണ് – സ്വാമി പറഞ്ഞു. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ഒന്നാമന്റെ ചരമ ദ്വിശതാബ്ദിയുടെ ഭാഗമായിട്ടാണ് വൈദികസംഗമം സംഘടിപ്പിച്ചത്. പഴഞ്ഞി കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അധ്യക്ഷനായി. പറയുന്നതിനെക്കാള്‍ കേള്‍ക്കാനാണ് പഠിക്കേണ്ടതെന്ന് ബാവ പറഞ്ഞു. ഇഷ്ടമില്ലാത്തതും കേള്‍ക്കുമ്പോളാണ് അസ്തിത്വം പൂര്‍ണ്ണമാകുന്നത്. സാഹിത്യകാരന്‍ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തി.

അഭി. ഡോ. മാത്യൂസ് മാര്‍ സേവറിയോസ് മെത്രാപ്പോലീത്ത, അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, അഭി. ഡോ. ഗീവറുഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, അഭി. മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്ത, അഭി. യൂഹാനോന്‍ മാര്‍ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത, ഫാ. സൈമണ്‍ വാഴപ്പിള്ളി, ഫാ. ഒ. തോമസ്, ഫാ. സജി ആമയില്‍, ഫാ. ഗീവര്‍ഗ്ഗീസ് തോലത്ത്, ഫാ. ബേബി ജോണ്‍, ഡോ. ജോസഫ് ചീരന്‍, ഫാ. പത്രോസ്. ജി. പുലിക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു. കുന്നംകുളം മലങ്കര ആസ്പത്രി വളപ്പില്‍ മാര്‍ ദിവന്നാസിയോസ് നഗറിന്റെ കൂദാശയും ഉദ്ഘാടനവും പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ നിര്‍വ്വഹിച്ചു. ഡോ. ഗീവറുഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. നവംബര്‍ 20ന് ചരമ ദ്വിശതാബ്ദിയുടെ സഭാതല സമാപനസമ്മേളനം ദിവന്നാസിയോസ് നഗറിലാണ് നടത്തുന്നത്. സമാപന സമ്മേളനത്തില്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് മുഖ്യാതിഥിയാവും.

PHOTOS

Comments

comments

Share This Post

Post Comment