‘എൻ്റെ നാട് നന്മകളാൽ സമൃദ്ധം’ സന്ദേശവുമായി അബുദാബി കത്തീഡ്രൽ യുവജനപ്രസ്ഥാനം

58
അബുദാബി : അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള വേനൽകലാ ക്യാമ്പ് ‘കുസൃതികൂട്ടം 2016’ എന്നപേരിൽ 2016 ഓഗസ്റ്റ് 26 വെള്ളിയാഴ്ച്ച നടത്തപ്പെടുന്നു. ‘എൻ്റെ നാട് നന്മകളാൽ സമൃദ്ധം’ എന്നതാണ് ചിന്താ വിഷയം. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നാട്ടു അറിവുകളും ആചാരങ്ങളും ആധുനിക തല മുറയ്ക്ക് മനസ്സിലാക്കുക എന്നതാണ് ഉദ്ദേശ്യം. നാടൻ പാട്ടുകൾ, നാട്ടു വസ്തുക്കളുടെ പ്രദർശനം, നാടൻ കളികൾ, ക്ലാസുകൾ തുടങ്ങിയവ ഇതോടു അനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്.

Comments

comments

Share This Post

Post Comment