ഹരിപ്പാട് ആരാഴി പള്ളിപ്പെരുന്നാളും എട്ടു നോമ്പും

59
ആലപ്പുഴ : ഹരിപ്പാട് ആരാഴി പള്ളിപ്പെരുന്നാളും എട്ടു നോമ്പും സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടു വരെ ആചരിക്കും. ഒരുക്കധ്യാനം, വിശുദ്ധ മൂന്നിന്‍മേല്‍ – അഞ്ചിന്മേല്‍ കുര്‍ബ്ബാനകള്‍, മധ്യസ്ഥപ്രാര്‍ത്ഥന, സുവിശേഷ പ്രസംഗം, നേര്‍ച്ച വിളമ്പ് എന്നിവയാണ് മുഖ്യകര്‍മ്മങ്ങള്‍. ഒരുക്ക ധ്യാനത്തിന് 24 – 8 – 2016 ഇന്നലെ രാവിലെ 10നു ഫാ. മാത്യൂ ഏബ്രാഹം തലവൂര്‍ നേതൃത്വം നല്കി. 28ന് ഉച്ചയ്ക്കു രണ്ടിന് കൊടിമര ഘോഷയാത്ര. 31നു വൈകീട്ട് 5.30നു സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം വികാരി കൊടി ഉയര്‍ത്തും.

സെപ്റ്റംബര്‍ ഒന്നിനു വിശുദ്ധ കുര്‍ബ്ബാനയ്ക്കു കൊല്‍ക്കത്ത ഭദ്രാസനാധിപന്‍ അഭി. ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മ്മികത്വം വഹിക്കും. നാലിനു അഭി. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള കുര്‍ബ്ബാനയ്ക്കു ശേഷം ആദ്യഫല ലേലവും സ്നേഹവിരുന്നുമുണ്ടാകും. ഏഴാം തീയതി രാവിലെ എട്ടിനു അഭി. ഡോ.യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു ശേഷം പ്രവാസി സംഗമമുണ്ടാകും.

നാലു മുതല്‍ ആറു വരെ തീയതികളില്‍ വൈകീട്ട് 6.30നു കൊല്ലം സെന്‍റ് തോമസ് ഗോസ്പല്‍ ടീമിന്‍റെ സുവിശേഷ പ്രസംഗവും ഗാനശ്രുശ്രൂഷയും. എട്ടാം തീയതി 8.15ന് അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്കു ശേഷം ഇടുക്കി ഭഗ്രാസനാധിപന്‍ അഭി. ഡോ.മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മധ്യസ്ഥപ്രാര്‍ത്ഥനയും തുടര്‍ന്ന് റാസയുമുണ്ടാകും. കൊടിയിറക്ക്, ശ്ലൈഹീക വാഴ്വ്, നേര്‍ച്ചവിളമ്പ് എന്നിവയോടെ തിരുനാള്‍ സമാപിക്കുമെന്നു പള്ളി വികാരി ഫാ.പ്രവീണ്‍ ജോണ്‍ മാത്യൂസും പെരുന്നാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ അനില്‍ കെ.ജോണ്‍ മണിവേലിലും അറിയിച്ചു.

കൂടുതൽ ചിത്രങ്ങൾക്ക്

Comments

comments

Share This Post

Post Comment