അഭി. സഖറിയാ മാര്‍ തെയോഫിലോസിന്റെ പൗരോഹിത്യ രജത ജൂബിലി, വധൂവരന്‍ന്മാരെ ആദരിച്ചു

61കുന്നമംഗലം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മലബാര്‍ ഭദ്രാസനാധിപന്‍ അഭി. ഡോ.സഖറിയാ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ പൗരോഹിത്യ രജത ജൂബിലിയോടനുബന്ധിച്ച് ജാതിമതഭേദമന്യേ 25 വധുവരന്‍ന്മാരെ ആദരിച്ചു.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വിവാഹവുമായി ബന്ധപ്പെട്ടുള്ള ധൂര്‍ത്താണ് സമൂഹത്തില്‍ നല്ലൊരു വിഭാഗം കടക്കെണിയിലാക്കപ്പെടുവാന്‍ കാരണമെന്നും ഇതിനെതിരെ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ആത്മീയ നേതൃത്വങ്ങള്‍ക്കാകണമെന്നും അദ്ദേഹം പറഞ്ഞു. അനുയായികള്‍ക്ക് സംഘാടനാ ശാസ്തീകരണത്തിന് മതങ്ങള്‍ പ്രാധാന്യം നല്‍കുകയും മൂല്യബോധങ്ങള്‍ക്ക് പരിഗണ നല്‍കാതെ പോകുന്നതുമാണ് ഇപ്പോഴത്തെ പ്രധിസന്ധി ജയിംസ് മാത്യൂ എം.എല്‍.എയുടെ 25മത് വിവാഹ വാര്‍ഷികം  ചടങ്ങില്‍ ആഘോഷിച്ചു. തെരഞ്ഞെടുത്ത 25 നവ വധുവരന്മാര്‍ക്ക് ഒരു ലക്ഷം രൂപയും സ്വര്‍ണ മാലയും വസ്ത്രങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. നിലമ്പൂര്‍ മഹിള സമത്വ സൊസൈറ്റി ജീവനക്കാരി റീജയ്ക്ക് ചടങ്ങില്‍ സ്കൂട്ടര്‍ വിതരണവും വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവരെ ആദരിക്കുകയും ചെയ്തു. മലബാര്‍ ഭദ്രാസനാധിപന്‍ അഭി. ഡോ.സഖറിയ മാര്‍ തെയോഫിലോസ്, ഫാ.വി.എം. തോമസ്, റവ.ഫാ. ഫിലിപ്പ് റമ്പാന്‍, ജെയിംസ് മാത്യൂ എം.എല്‍.എ, ഫാ.എന്‍.എം തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment