മുടങ്ങാത്ത പ്രാർത്ഥന ക്രിസ്തീയ ജീവിതത്തിന് അനിവാര്യം: പരിശുദ്ധ കാതോലിക്കാ ബാവ

IN31ന്യൂയോർക്ക്: ബ്രുക്ലൈൻ, ക്യുൻസ്, ലോങ്ങ് ഐലൻഡ് മേഖലകളിലെ മലങ്കര ഓർത്തഡോൿസ് സഭയുടെ ഇടവകകൾ സംയുക്തമായി നടത്തുന്ന ഓർത്തഡോൿസ് കൺവൻഷൻ മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്‌തു. മുടങ്ങാത്ത പ്രാർത്ഥന ക്രിസ്തീയ ജീവിതത്തിന് അനിവാര്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ നിക്കോളാവോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ. പി.എ. ഫിലിപ്പ് മുഖ്യസന്ദേശം നൽകി. വിവിധ ഇടവകകളിൽ നിന്നുള്ള വൈദീകരും വിശ്വാസികളും ന്യൂയോർക്കിൽ വെച്ച് നടന്ന കൺവൻഷനിൽ പങ്കെടുത്തു.

PHOTOS

Comments

comments

Share This Post

Post Comment