അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയും പത്നി മീഷേല്‍ ഒബാമായും പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു

65അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയും പത്നി മീഷേല്‍ ഒബാമായും പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് അയച്ച ആശംസാ സന്ദേശത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ അമേരിക്കയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലുള്ള സന്തോഷം പ്രസിഡന്‍റ് ബറാക്ക് ഒബാമ പങ്കുവെച്ചു. സമൂഹത്തിന്‍റെ ആത്മീയ വളര്‍ച്ചയ്ക്കും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാമൂഹിക സാംസ്കാരീക രംഗത്തെ ഉന്നമനത്തിന് മലങ്കര ഓര്‍ത്തഡോക്സ് സഭ നല്‍കുന്ന പിന്‍തുണയെ ബറാക്ക് ഒബാമ പ്രശംസിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് രാജ്യത്തിന്‍റെ എല്ലാ ആശംസകളും പ്രാര്‍ത്ഥനകളും ആശംസിച്ചുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്. ശ്ലൈഹീക സന്ദര്‍ശനത്തിനായി നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ എത്തിയ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക്  അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സീനിയര്‍ പോളിസി സ്റ്റാഫ് അംഗം റവ.ഫാ. അലക്സാണ്ടര്‍ കുര്യന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമയുടെ സന്ദേശം കൈമാറി.

സന്ദേശത്തിൻ്റെ പൂർണ്ണ രൂപം
Dear Holiness Moran Mar Baselius Marthoma Paulos IIthe supreme head of the Indian Orthodox Church: Michelle and I send our warmest wishes for your 70th birthday. As you celebrate your birthday with your spiritual children in the United States of America, please know that I am grateful for inspiring your church for making a spiritual transformation in our communities to defend and respect human rights. I am inspired by your solemn devotion to caring for the oppressed and cultivating socio economic equality amongst women and girls. Your concern for improving the world inspires me with great hope for the future. I hope your birthday is filled with love and laughter, and I wish you all the best for good health and happiness in the year ahead. I wish you long life and success.

കൂടുതൽ ചിത്രങ്ങൾക്ക്

Comments

comments

Share This Post

Post Comment