സന്തുല ആശുപത്രിയില്‍ വയോജന പരിപാലന വാര്‍ഡ്

69
കൂത്താട്ടുകുളം : മാനസീകാരോഗ്യകേന്ദ്രമായ വടകര സന്തുല ആശുപത്രിയില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരയണന്‍റെ സ്മരണാര്‍ഥം പുതിയ വയോജന പരിപാലന വാര്‍ഡ് തുറന്നു. റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 40 കിടക്കകളുള്ള പുതിയ വാര്‍ഡ് തുറന്നതോടെ ആശുപത്രി 70 കിടക്കകളുള്ളതായി ഉയര്‍ന്നു. സന്തുല ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്‍റ് ഡോ.തോമസ് മാര്‍ അത്താനാസിയോസ് അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്റ്റര്‍ ഫാ. എഡ്വേര്‍ഡ് ജോര്‍ജ്ജ്, നഗരസഭ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍, വൈസ് ചെയര്‍ പ്ഴ്സന്‍ ഓമന ബേബി, കണ്ടനാട് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രാഹാം കാരാമേല്‍ കൂത്താട്ടുകുളം ദേവമാതാ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ അല്‍ഫോന്‍സ് മഠത്തിലകം സന്തുല ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി എ.പി സെല്‍വിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment