ബോസ്റ്റണ്‍ സെന്‍റ് മേരീസിന് പരി.കാതോലിക്ക ബാവ അവാര്‍ഡ് നല്‍കി

72ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കാതോലിക്ക ദിന സംഭാവന നല്‍കിയ ബോസ്റ്റണ്‍ സെന്‍റ് മേരീസ് ഇടവകയ്ക്ക് സഭയുടെ പരമാധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമ പൗലൂസ് ദ്വിതീയന്‍ കാതോലിക്ക ബാവ അവാര്‍ഡ് നല്‍കി ആദരിച്ചു. ഫ്ളോറല്‍ പാര്‍ക്ക് സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന കാതോലിക്ക ദിന നിധി സമാഹരണ സമ്മേളനത്തില്‍ വച്ചാണ് അവാര്‍ഡ് നല്‍കിയത്. ഇടവക വികാരി ഫാ. റോയി. പി. ജോര്‍ജ്, ട്രസ്റ്റി ജേക്കബ് ജോണ്‍, സെക്രട്ടറി സുജ ഫിലിപ്പോസ്, ഭദ്രാസന അസംബ്ലി അംഗം ഫിലിപ്പോസ് വാഴയില്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി. 2015-ലും ഈ ഇടവക ഏറ്റവും കൂടുതല്‍ സംഭാവന കാതോലിക്കാദിന നിധിയിലേക്ക് നല്‍കി അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

ടാര്‍ജറ്റ് തുകയായ 5800 ഡോളറിന് പകരം 7300 ഡോളര്‍ (120 ശതമാനം കൂടുതല്‍) നല്‍കിയാണ് പരി. കാതോലിക്ക ബാവയില്‍ നിന്ന് ഇടവക അവാര്‍ഡ് കരസ്ഥമാക്കിയത്. 1991-ല്‍ പള്ളിക്കെട്ടിടം വാങ്ങി, ഇന്‍ കോര്‍പ്പറേറ്റ് ചെയ്തിട്ട് 25 വര്‍ഷമാകുന്നുവെന്ന് വികാരി ഫാ. റോയി. വി. ജോര്‍ജ് പറഞ്ഞു. അടുത്ത വര്‍ഷം വിവിധ പരിപാടികളോടെ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ്. കാലം ചെയ്ത പരി. മാത്യൂസ് ദ്വീതിയന്‍ കാതോലിക്ക ബാവയുടെ സെക്രട്ടറി ആയി മൂന്നു വര്‍ഷവും കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായോടൊപ്പം രണ്ടു വര്‍ഷവും ശെമ്മാശനായിരിക്കേ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വൈദികനാണ് ഇടവക വികാരിയായ ഫാ. റോയി പി. ജോര്‍ജ്. സഭയ്ക്കും ഇടവകയ്ക്കും വിഹിതങ്ങള്‍ സമയാസമയം കൊടുക്കാന്‍ ഉദ്ബോധിപ്പിച്ചതിനാലും സഭാസ്നേഹികളായ ഇടവകക്കാര്‍ ഉണ്ടെന്നതിനാലുമാണ് ടാര്‍ജറ്റില്‍ കൂടിയ തുക സമാഹരിക്കാനായത് എന്ന് ഫാ. റോയി. പി. ജോര്‍ജ് പറഞ്ഞു.

Comments

comments

Share This Post

Post Comment