ദുബായ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ഫാമിലി കോണ്‍ഫ്രൻസ്

1
ദുബായ് : സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ ഫാമിലി കോണ്‍ഫ്രൻസ് ‘കൊയ്‌നോനിയ 2016′ സെപ്‌റ്റംബർ 2  ,  3 ശനി തീയതികളിൽ നടക്കും. കോട്ടയം മെഡിക്കൽ കോളേജ് സൈക്ക്യാട്രി വിഭാഗം മേധാവി ഡോ. വർഗീസ് പുന്നൂസ്, ഫാ. ജിൻസ് എൻ.ബി. (സുൽത്താൻ ബത്തേരി), ഫാ. ജേക്കബ് ജോർജ്, ഫാ. ലെനി ചാക്കോ, തോമസ് ഡാനിയേൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകും. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്നതാണ് മുഖ്യ ചിന്താ വിഷയം. വെള്ളി രാവിലെ 11 -ന് വികാരി ഫാ. ഷാജി മാത്യൂസ്‌ ഫാമിലി കോണ്‍ഫ്രൻസ് ഉദ്ഘാടനം ചെയ്യും. കോണ്‍ഫ്രൻസിന്റെ വിജയത്തിനായി വികാരി ഫാ. ഷാജി മാത്യൂസ്‌, സഹ വികാരി ഫാ. ലെനി ചാക്കോ ,ഇടവക ട്രസ്റ്റീ ജോൺസൺ ഡി.വൈ. സെക്രട്ടറി ബാബുജി ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് 04–3371122 എന്ന നമ്പരിൽ ബന്ധപ്പെടുക

Comments

comments

Share This Post

Post Comment