ഫാ. ജേക്കബ്‌ ജോണിനു സ്വീകരണം നൽകി

2
കുവൈറ്റ്‌ : അനുഗ്രഹീത സുവിശേഷ പ്രസംഗകനും, കറ്റാനം സെന്റ്‌ സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ വലിയപള്ളി വികാരിയും, കൊല്ലം കുന്നത്തൂർ സ്വദേശിയുമായ ഫാ. ജേക്കബ്‌ ജോൺ കുവൈറ്റിൽ എത്തിച്ചേർന്നു. വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനിബന്ധിച്ച്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക നടത്തിവരാറുള്ള വാർഷിക കൺവൻഷനും, എട്ടുനോമ്പാചരണത്തിനും നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന അദ്ദേഹത്തിന്‌, ഇടവക വികാരി ഫാ. രാജു തോമസ്‌, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്‌, ഇടവക ട്രഷറാർ തോമസ്‌ കുരുവിള, സെക്രട്ടറി ജിജി ജോൺ, ഭരണസമിതിയംഗങ്ങൾ എന്നിവർ ചേർന്ന്‌ കുവൈറ്റ്‌ വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ്‌ നൽകി. സെപ്‌തംബർ 1 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ കൺവൻഷനും, 7-നു വൈകുന്നേരം 6.00 മണി മുതൽ അബ്ബാസിയ സെന്റ്‌ ജോർജ്ജ്‌ ചാപ്പൽ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ എന്നിവിടങ്ങളിൽ വിശുദ്ധ കുർബ്ബാനയും നോമ്പ്‌ വീടലിന്റെ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും

Comments

comments

Share This Post

Post Comment