ചുനക്കര യുവജനപ്രസ്ഥാനത്തിന്റെ യുവജനവാരാഘോഷത്തിന് സെപ്റ്റംബർ 11ന് തുടക്കമാവും

in33
ചുനക്കര: മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുളള യുവജന വാരാഘോഷം സെപ്റ്റംബർ 11 ഞായറാഴ്ച ആരംഭിച്ച് 18 ഞായറാഴ്ച അവസാനിക്കും.യുവജനവാരാഘോഷത്തിന്റെ ഇടവകതല ഉദ്ഘാടനം യുവജനപ്രസ്ഥാനം കേന്ദ്ര കോഡിനേറ്റർ റവ. ഫാ. ബിജോ രാജൻ നിർവ്വഹിക്കും.യുവജന വാരാഘോഷത്തോട് അനുബന്ധിച്ച് വേദ പഠന ക്ലാസ്, വഴിയോര പൂന്തോട്ട നിർമ്മാണം,കൗണ്ടി ക്രിക്കറ്റ് ടൂർണ്ണമെന്റ്, ഓണമിഴിവ്, ശുചീകരണം, കാരുണ്യ സ്പർശം, വിശുദ്ധ യാത്ര എന്നിവ ക്രമീകരിക്കും.

യുവജനവാരാഘോഷ സമാപനം ദിവസമായ 2016 സെപ്റ്റംബർ 18 ഞായറാഴ്ച പരുമല സെമിനാരി മാനേജർ റവ. ഫാ. എം.സി.കുര്യാക്കോസ് വി.കുർബാന അർപ്പിക്കും. മാർ പക്കോമിയോസ് ശാലേം ഭവനിൽ വെച്ച് റവ.ഫാ.എം.സി.കുര്യാക്കോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.വികാരി ഫാ.കോശി മാത്യു സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും.ചുനക്കര മാർത്തോമാ പളളി വികാരി ഫാ.വർഗീസ് ജോർജ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.മാർ പക്കോമിയോസ് ശാലേം ഭവൻ അന്തേവാസികൾക്കുളള ഓണക്കോടി വിതരണം മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.അജി.കെ.തോമസ് നിർവ്വഹിക്കും.ഒണമിഴിവോടും ഓണ സദ്യയോടും കൂടി യുവജന വാരം സമാപിക്കുമെന്ന് വൈസ് പ്രസിഡന്റ്ശ്രീ.മനു തമ്പാൻ,സെക്രട്ടറി ശ്രീ.റോബിൻ,ജോ.സെക്രട്ടറി ശ്രീ.ജോയൽ,ട്രഷറാർ ശ്രീ.ജിൻസ് എന്നിവർ അറിയിച്ചു.

Comments

comments

Share This Post

Post Comment