മൈലപ്രാ മാത്യൂസ് റമ്പാച്ചന്‍റെ ശ്രാദ്ധപ്പെരുന്നാളും രജതജൂബിലി ഉദ്ഘാടന സമ്മേളനവും

in34
മൈലപ്രാ : മൈലപ്രാ മാര്‍ കുറിയാക്കോസ് ആശ്രമ സ്ഥാപകനും താപസ ശ്രേഷ്ഠനുമായ വന്ദ്യ. ദിവ്യശ്രീ. പി. ഐ. മാത്യൂസ് റമ്പാന്‍റെ 25മത് ശ്രാദ്ധപ്പെരുന്നാളും രജത ജൂബിലി ഉദ്ഘാടന സമ്മേളനവും അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന മാര്‍ കുറിയാക്കോസ് ആശ്രമ ചാപ്പലില്‍ 2016സെപ്തംബര്‍ 4,5 തീയതികളില്‍ ആചരിക്കുന്നു.

അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലീമ്മിസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. ഡോ. ജോസഫ് മാര്‍ ദിവന്ന്യാസ്യോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. ഡോ. ഏബ്രഹാം മാര്‍ സെറാഫീം മെത്രാപ്പോലീത്താ എന്നിവരുടെ മുഖ്യകാർമികത്വത്തിലും കോര്‍എപ്പിസ്കോപ്പാമാരുടെയും റമ്പാച്ചന്മാരുടെയും വൈദീകരുടെയും സഹകാര്‍മ്മികത്വത്തിലും പെരുന്നാൾ ചടങ്ങുകൾ നടത്തപ്പെടും. പെരുന്നാളിനോടനുന്ധിച്ച് കണ്‍വഷന്‍, യുവജനസംഗമം, ജൂബിലി സമ്മേളനം, അനുസ്മരണ പ്രഭാഷണം, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

Comments

comments

Share This Post

Post Comment