വിശക്കുന്നവനാണ് ഓണം – ഫാ. ബിജു പി. തോമസ്


ഓണം എന്നതിന് ‘സമൃദ്ധം’, ‘ധാരാളം’ എന്ന് വിവക്ഷയുണ്ട്. പട്ടണങ്ങളിലും ധനികഭവനങ്ങളിലും ക്ലേശിക്കുന്ന കാഴ്ചയാണ് കാണുന്നത്. എല്ലാം കൂടിപ്പോയതില്‍ ഇത്തരക്കാരുടെ മനസ്സില്‍ അശാന്തി സംജാതമാകുന്നു. ധനസമൃദ്ധി സകല തിന്മയ്ക്കും കാരണമാകുകയും സമൂഹത്തില്‍ അശാന്തിയും അരക്ഷിതാവസ്ഥയും നടമാടുകയും ചെയ്യുന്ന ” അതീവ സമ്പത്താണ് കേരളത്തിന്‍റെ ശാപം ” എന്ന് കേരളത്തിന്‍റെ നേരുള്ള കവയത്രിയും, സാമൂഹിക നീതിക്കായി പതിറ്റാണ്ടുകള്‍കൊണ്ട് കരയുന്ന, അവേശേഷിച്ച കണ്ണി-സുഗതകുമാരി ടീച്ചര്‍ പറയുന്നു. ധാരാളം വസ്ത്രവും ഭക്ഷണവും ഉള്ളവര്‍ക്ക് ഒരു ഓണക്കോടി കിട്ടുമ്പോഴും ഒരുപിടി ഉപ്പേരി കിട്ടുമ്പോഴും എന്ത് പ്രത്യേക സന്തോഷം തോന്നുവാനാണ്?
സത്യം പറഞ്ഞാല്‍ ഓണത്തിന് ആഘോഷം ഇല്ലാത്തവനാണ്. അതുകൊണ്ടാകാം യേശുക്രിസ്തു ഇങ്ങനെ പഠിപ്പിച്ചത്, “ദരിദ്രരായ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്” സ്വര്‍ഗ്ഗം എല്ലാ സൗഭാഗ്യങ്ങളുടേയും സ്ഥലമാണെന്നാണ് വിശ്വാസം. എല്ലാം ഉള്ളിടത്തെത്തിപ്പെടാന്‍ ഒന്നും ഇല്ലാത്തവനാണ് ആവേശം കൂടുക ധനത്തിന്‍റെ ധാരാളിമ ആസ്വാദന ശക്തി ഇല്ലാതാകുന്നു. വിശന്നിരിക്കുവാനാണ് വിളമ്പുന്ന ഭക്ഷണത്തിന്‍റെ ആസ്വാദനം. ഒരു വര്‍ഷം മുഴുവന്‍ ഇല്ലാത്ത വസ്ത്രവും ഭക്ഷണവും കിട്ടുമ്പോള്‍ എന്തൊരു ആസ്വാദനതയാണ്. വരണ്ട ഭൂമിയില്‍ മഴ പതിക്കുമ്പോഴുണ്ടാകുന്ന ഉണര്‍വ്വുപോലെ സുഖം തരും അനുഭവം. പൂട്ടിയിട്ട കൂട്ടില്‍ നിന്നും കിളിയെ കൂടുതുറന്ന് വിടുമ്പോഴുണ്ടാകുന്ന ഉത്സാഹം പോലെ ഉപവാസവും നിര്‍ന്ധിത ദാരിദ്രവും ശീലിച്ചാല്‍ ധനികര്‍ക്ക് ഈ ഓണക്കാലം ആസ്വാദനപ്രാപ്തി തിരികെയെടുക്കാം. എന്നിട്ടും കിട്ടുന്നില്ലെങ്കില്‍ ഇല്ലാത്തവനു ഉള്ളതിന്‍റെ പങ്കു നല്‍കി, അവന്‍ അനുഭവിക്കുന്ന ആത്മ സംതൃപ്തി കണ്ടനുഭവിച്ചും സംതൃപ്തി നേടാം.
നാം എല്ലാവരും ഗ്ലോലൈസേഷനെ വാനോളം വാഴ്ത്തുന്നവരാണ്. ഗ്ലോലൈസേഷന്‍ കൊണ്ടുവന്ന അവസരങ്ങളെ ഇകഴ്ത്തുന്നില്ല. എന്നാല്‍ സംജാതമാക്കിയ ഒരു സ്ഥിതിവിശേഷം എല്ലായിടത്തും, എല്ലാവാര്‍ക്കും എല്ലാം ഉണ്ട് എന്നൊരു പ്രതീതി സൃഷ്ടിച്ചു എന്നതാണ് ഇന്നത്തെ
ഭരണപ്രക്രിയപോലെയാണ്. എന്തെങ്കിലും ഒരു കാര്യം ചെയ്താല്‍ അതിനെ പെരുപ്പിച്ചുകാട്ടി എന്തൊക്കെയോ ചെയ്യുന്നു എന്നു തോന്നിപ്പിക്കുന്നു. എന്നാല്‍ കാര്യമായിട്ടൊന്നും നടക്കുന്നില്ല.
അതൊരു അപകടകരമായ ഒരവസ്ഥയാണ്. യാഥാര്‍ത്ഥ്യം അതല്ല താനും. നാം സമൃദ്ധിയുടെ കണ്ണടകളിലൂടെ നോക്കുമ്പോള്‍ എങ്ങും ഒരു പ്രശ്നവുമില്ല. വഴിയോരങ്ങള്‍ നിറയെ പച്ചക്കറികളും പഴങ്ങളും കൂട്ടിയിട്ടിരിക്കുന്നു. വാങ്ങുവാന്‍ ജനക്കൂട്ടം ഏറെ ധാരാളം തുണിക്കടകള്‍, ജൂവല്ലറികള്‍, ആശുപത്രികള്‍ അവിടെയെല്ലാം ക്രയവിക്രത്തിനാളുകള്‍. പിന്നെ എന്താണ് പ്രശ്നം. അതുകൊണ്ട് നാം പറയുന്നു ഇന്ന് എങ്ങും ദാരിദ്ര്യം ഇല്ല. നാട് പുതിയ ഭരണത്തില്‍ തിളങ്ങുന്നുവെന്ന് വിളംബരം ചെയ്യുന്നു. യാഥാര്‍ത്ഥ്യം അതല്ല. ഒരു വാഹനത്തിനുള്ള കാശില്ലാത്തതിനാലും ദളിതനാകയാലും 12 കിലോമീറ്റര്‍ സ്വപത്നിയുടെ ജഡം ചുമന്നത് ഒറ്റപ്പെട്ട ഒരു സംഭവം മാത്രമോ ഗ്രാമങ്ങളിലെയും സാധാരണക്കാരുടെയും അവസ്ഥ വളരെ പരിതാപകരമാണ്. എല്ലാം ശരിയാണെന്ന് തോന്നിപ്പിക്കല്‍ മാത്രമാണ്. സത്യം പറയുവാനും പ്രചരിപ്പിക്കുവാനും ആളില്ല എന്നുമാത്രം. എല്ലാവരുടെയും വായ് സ്വയം അടയ്ക്കുകയോ, ആരോ അടപ്പിയ്ക്കുകയോ ചെയ്തു. നൂറ്റാണ്ടുകള്‍ നാം ഓണം ആഘോഷിച്ചിട്ടും ഓണം ഒരു നല്ല നാളേയ്ക്കുള്ള, യാഥാര്‍ത്ഥ്യമാകുന്നതിനുള്ള ഒരു സ്വപ്നവും പ്രതീക്ഷയും ആവശേഷിക്കുന്നു. നല്ലൊരു നാളെ വരും, നെടുവീര്‍പ്പുകള്‍ ആശ്വാസമായും കണ്ണുനീര്‍ ആഘോഷമായും മാറും.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *