മാരാമണ്‍ സെന്‍റ് ഗ്രീഗോറിയോസ് ചാപ്പല്‍ കൂദാശ


മാരാമണ്‍ : സെന്‍റ് ഗ്രീഗോറിയോസ് ചാപ്പല്‍ കൂദാശ 2016 സെപ്റ്റംബര്‍ 14, 15 തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും അഭി. തിരുമേനിമാരുടെ സഹകാര്‍മ്മികത്വത്തിലും നടത്തപ്പെടുന്നു. 14 ബുധന്‍ 4മണിയ്ക്ക് മാരാമണ്‍ മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പഴയ സുറിയാനി പള്ളിയില്‍ വെച്ച് പരി.ബാവാ തിരുമേനിയ്ക്കും അഭി.തിരുമേനിമാര്‍ക്കും സ്വീകരണം. തുടര്‍ന്ന് സമഷ്ടി റിട്രീറ്റ് സെന്‍ററിലേയ്ക്ക് സ്വീകരണ ഘോഷയാത്ര. 5മണിയ്ക്ക് അഭി.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തുന്നു. സന്ധ്യാ നമസ്കാരത്തിനു ശേഷം പരി. കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൂദാശയുടെ ഒന്നാം ഭാഗം. 15ന് രാവിലെ പ്രഭാത നമസ്കാരത്തെ തുടര്‍ന്ന് കൂദാശയുടെ രണ്ടാം ഭാഗം. തുടര്‍ന്ന് സ്നേഹവിരുന്ന്.

Leave a Reply

Your email address will not be published. Required fields are marked *