സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചെറിയപള്ളിയില്‍ ആദ്ധ്യാത്മിക സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷപരിപാടികള്‍ നടത്തപ്പെട്ടു


അയിരൂര്‍ : സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചെറിയപള്ളിയില്‍ ആദ്ധ്യാത്മിക സംഘടനകളുടെ നേത്രത്വത്തില്‍ ഓണാഘോഷ പരിപാടികള്‍  നടത്തപ്പെട്ടു. വി.കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ. വില്‍സണ്‍ ‍മാത്യൂസ് തെക്കിനേത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ആഘോഷ പരിപാടികള്‍ നിലയ്ക്കല്‍ ഭദ്രാസന എം. ജി. ഓ. സി. എസ്. എം ജനറല്‍ സെക്രട്ടറി ഡോ. റോബിന്‍ പി. മാത്യു ഉദ്ഘാടനം ചെയ്തു. റവ. ഫാ. ഗോള്‍ഡന്‍ലി തോമസ് ഉമ്മന്‍ ആശംസകള്‍ അറിയിച്ചു. തുടർന്ന് വിവിധ കലാ മത്സരങ്ങള്‍ക്ക് ശേഷം വിഭവ സമൃദ്ധമായ ഓണസദ്ധ്യക്ക് ശേഷം ഓണാഘോഷ പരിപാടികള്‍  അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *