എം.ജി.ഒ.സി.എസ്.എം കേന്ദ്ര മിഷനറി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷപരിപാടികള്‍ നടത്തപ്പെടുന്നു


കോട്ടയം: എം.ജി.ഒ.സി.എസ്.എം കേന്ദ്ര മിഷനറി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തപ്പെടുന്നു. 2016 സെപ്റ്റബംര്‍ 15 വ്യാഴാഴ്ച്ച രാവിലെ 11 മണി മുതല്‍ മാവേലിക്കര ഭദ്രാസനത്തിലെ  ചേപ്പാട് മാര്‍ ദീവന്നാസ്യോസ്‌ വൃദ്ധജന സംരക്ഷണ മന്ദിരത്തിലും, അന്നേ ദിവസം ഉച്ചയ്ക്ക് 2 മണി മുതല്‍ ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ പേരീശ്ശേി ശാന്തി തീരം പാലിയേറ്റീവ് കെയറിലും, 2016 സെപ്റ്റബംര്‍ 16 വെള്ളിയാഴ്ച്ച രാവിലെ 11 മണി മുതല്‍ നിലയ്ക്കല്‍ ഭദ്രാസനത്തിലെ വെച്ചൂചിറ മാര്‍ ബസ്സേലീയോസ് ഗ്രീഗോറിയോസ് മേഴ്സി  ഹോം എന്നിവടങ്ങളില്‍ വെച്ച് ഓണാഘോഷ പരിപാടികള്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്, വിവിധ കലാപരിപാടികളും ഓണസദ്യയും ഓണക്കോടി വിതരണം തുടങ്ങയിവ ഉണ്ടായിരിക്കുന്നതായിരിക്കും എം.ജി.ഒ.സി.എസ്.എം മിഷനറി ഫോറം സെക്രട്ടറി ജിജിന്‍ മാത്യൂ വര്‍ഗീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *