സ്നേഹസ്പര്‍ശം ക്യാന്‍സര്‍ ചികിത്സാ സഹായപദ്ധതിക്ക് തുടക്കമായി

in366സ്നേഹസ്പര്‍ശം പോലെ രോഗികള്‍ക്കായുളള സഹായ പദ്ധതികള്‍ ഉള്‍പ്പെടെ മനുഷ്യനന്മയ്ക്കായി നടത്തുന്ന ശ്രമങ്ങള്‍ അനുഗ്രഹപ്രദമായി ഭവിക്കുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ‘സ്നേഹസ്പര്‍ശം’ എന്ന നിര്‍ദ്ധന ക്യാന്‍സര്‍ രോഗികള്‍ക്കായുളള ചികിത്സാ സഹായപദ്ധതിയുടെ ലോഗോ മെറിന്‍ ജോസഫ് ഐ.പി.എസിന് നല്‍കി പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. പദ്ധതിയുടെ ബ്രോഷര്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലിമീസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. അഭി. ഡോ യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത, ഫാ സി. ജോണ്‍ ചിറത്തലാട്ട്, പ്രൊഫ. പി.സി. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു. തികച്ചും മനുഷ്യനന്മയായുളളതും മാതൃകപരവുമായ ഒരു പദ്ധതിയാണ് സ്നേഹസ്പര്‍ശമെന്ന് മെറിന്‍ ജോസഫ് ഐ.പി.എസ് അഭിപ്രായപ്പെട്ടു.

Comments

comments

Share This Post

Post Comment