തിന്മകള്‍ക്ക് എതിരെ അതിജീവന പദയാത്രയുമായി നിരണം ഭദ്രാസന യുവജനപ്രസ്ഥാനം


തിരുവല്ല : ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം നിരണം ഭദ്രാസന സമിതിയുടെ നേതൃത്വത്തില്‍ സാമൂഹിക തിന്മകള്‍ക്കെതിരെ അതിജീവന പദയാത്ര നടത്തി. നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പദയാത്ര നയിച്ചു. കട്ടപ്പുറം സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്നും യാത്ര ആരംഭിച്ചു. നഗരസഭാധ്യക്ഷന്‍ കെ.വി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. പി. വൈ. ജസന്‍, നഗര സഭാ ഉപാധ്യക്ഷ എലിയാമ്മാ തോമസ്, ഫാ. ജോണ്‍ മാത്യു, ജോജി പി തോമസ്, ഫാ. ബിജോഷ് തോമസ്, മത്തായി റ്റി വര്‍ഗ്ഗീസ്, മാത്തുള്ള ചാക്കോ, ഫാ. ചെറിയാന്‍ ജേക്കബ്, ഫാ .എ. ടി. ഗീവര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ഡോ. കുര്യന്‍ ഡാനിയേല്‍, ഫാ. ഡോ. ഗീവര്‍ഗ്ഗീസ്, ഫാ. ഷിബു ടോം വര്‍ഗ്ഗീസ്, ഫാ. ഷിജു വര്‍ഗ്ഗീസ് കോശി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം വഹിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക്

Comments

comments

Leave a Reply

Your email address will not be published. Required fields are marked *