വൃദ്ധജനമന്ദിരത്തില്‍ ഓണാഘോഷം ഒരുക്കി എം. ജി. ഒ. സി. എസ്. എം


ചേപ്പാട് : മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്‍റെ കേന്ദ്ര മിഷനറി ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ചേപ്പാട് മാര്‍ ദിവന്നാസ്യോസ് വൃദ്ധജനമന്ദിരത്തില്‍ ഓണവിരുന്ന് 2016 സംഘടിപ്പിച്ചു. മാവേലിക്കര ഭദ്രാസന എം.ജി.ഒ.സി.എസ്.എം. ആഥിതേയത്വം വഹിച്ച ചടങ്ങ് എം.ജി.ഒ.സി.എസ്.എം. കേന്ദ്ര വൈസ് പ്രസിഡന്‍റ് നിമേഷ് കോവിലകം ഉദ്ഘാടനം ചെയ്തു. എം.ജി.ഒ.സി.എസ്.എം. ഭദ്രാസന ജനറല്‍ സെക്രട്ടറി നിഖിത്ത് കെ. സക്കറിയ അദ്ധ്യക്ഷതവഹിച്ചു. എം.ജി.ഒ.സി.എസ്.എം. കേന്ദ്ര ഭാരവാഹികളായ വര്‍ഗ്ഗീസ് സാം ആയൂര്‍, മെര്‍ലിന്‍ ഷാജി എന്നിവര്‍ ചേര്‍ന്ന് ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തു. കേന്ദ്രമിഷനറി ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ പേരിശേരി ശാന്തിതീരം ക്യാന്‍സര്‍ രോഗ പുനരധിവാസകേന്ദ്രത്തിലും, വെച്ചൂച്ചിറ മാര്‍ ബസേലിയോസ് ഗ്രീഗോറിയോസ് മേഴ്സി ഹോംമിലും ഓണവിരുന്നുകള്‍ സംഘടിപ്പിക്കും. കേന്ദ്ര മിഷനറി ഫോറം സെക്രട്ടറി ജിജിന്‍ മാത്യൂ, ചേപ്പാട് വയോജനമന്ദിരം സെക്രട്ടറി എം.ഒ. ഫിലിപ്പ് എം.ജി.ഒ.സി.എസ്.എം. കേന്ദ്രകമ്മറ്റി അംഗങ്ങളായ ഫെബി വര്‍ഗീസ്, ലാബി പീടികത്തറയില്‍, ജെറിന്‍, നെവിന്‍ പോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *