നാലാമത് സെന്‍റ് മേരീസ് 5K Run/walk 24 ശനിയാഴ്ച റോക്ലന്‍ഡ് സ്റ്റേറ്റ് പാര്‍ക്കില്‍


റോക്ലന്‍ഡ് : റോക്ലന്‍ഡ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയിലെ സെന്‍റ് മേരീസ് യൂത്ത് ലീഗ് (SMYLE) ന്‍റെ നേതൃത്വത്തില്‍ നാലാമത് 5K Run/walk സെപ്റ്റംബര്‍ 24 ശനിയാഴ്ച നടത്തുന്നു. രാവിലെ 10 മണിക്ക് റോക്ലന്‍ഡ് സ്റ്റേറ്റ് പാര്‍ക്കില്‍ (299 Rockland Lake Rd, Valley Cottage, New York 10989) വച്ചാണ് പരിപാടി. ഇടവകവികാരി ഫാ. ഡോ. രാജു വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ ഇടവകയിലെ യുവജനങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന 5K Run/walk\v എല്ലാ വിഭാഗം ആളുകളുടെയും വന്‍ പിന്തുണ ലഭിക്കുന്നുണ്ട്. ഈ പരിപാടിയില്‍ നിന്ന് ലഭിക്കുന്ന രജിസ്ട്രേഷന്‍ ഫീ അടക്കമുള്ള മുഴുവന്‍ സംഭാവനകളും അതാത് വര്‍ഷങ്ങളില്‍ തിരഞ്ഞെടുക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് നല്‍കുന്നത്. Leukimia & Lymphoma society (L L S)നാണ് ഇക്കൊല്ലം ലഭിക്കുന്ന തുക മുഴുവന്‍ നല്‍കുക.

2013 ല്‍ ആരംഭിച്ച ഈ ഉദ്യമം എല്ലാ വര്‍ഷവും ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ശേഖരിക്കുന്ന ഫണ്ട് കണക്കിലെടുക്കുമ്പോഴും വന്‍ വളര്‍ച്ചയാണ് കാണിക്കുന്നത്. ആദ്യവര്‍ഷം 300ഉം രണ്ടാം വര്‍ഷം 360ഉം മൂന്നാം വര്‍ഷം 385 പേരും പങ്കെടുത്ത 5K Runലൂടെ 3000 ഡോളര്‍, Leukimia & Lymphoma society, Michael J Fox foundation, Love 146  എന്നീ സംഘടനകള്‍ക്ക് നല്‍കുവാന്‍ സാധിച്ചത് സംഘാടകര്‍ വളരെ വിലമതിക്കുന്ന കാര്യമാണ്. നാം ജീവിക്കുന്ന മണ്ണിന്‍റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്നതിനും അത് മറ്റുള്ളവരെ ബോധ്യമാക്കുന്നതിനും ഈ ഓട്ടത്തിലൂടെ സാധിക്കുന്നതാണ്. Leukimia & Lymphoma society ക്ക് സംഭാവന നല്‍കുന്നതിലൂടെ മാരകമായ ബ്ലഡ് ക്യാന്‍സറിന് പ്രതിവിധി ഉണ്ടാകാന്‍ ഈ ഉദ്യമം സഹായിക്കട്ടെ എന്ന് സംഘാടകര്‍ പ്രത്യാശിക്കുന്നു.

5K ഓട്ടത്തിലും നടപ്പിലും പങ്കെടുക്കുന്നവര്‍ എട്ടരമണിക്ക് വന്ന് രജിസ്ട്രേഷന്‍ കിറ്റും മറ്റും ശേഖരിച്ച് 10 മണിക്കുള്ള ഓട്ടത്തിനായി തയാറെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. 5Kയുടെ ആവേശകരമായ രംഗങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനുവേണ്ടി DJ USA, അനര്‍ഘനിമിഷങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്തുന്നതിന് അനിഷ് തിവാലി ഫോട്ടോഗ്രഫി തുടങ്ങിയവരും ആംപ്സ്കോ ഇലക്ട്രിക്കല്‍സ്, സുമാ ട്രാവല്‍സ്, സിതാര്‍ പാലസ്, പാലിസേഡ്സ് ഓഡി, ഷീലാ ബേര്‍ഗ് റിയല്‍റ്റി, സ്വാദ് റസ്റ്ററന്‍റ്, എ പി ടി ഇന്‍ഷുറന്‍സ്, അന്നപൂര്‍ണ സഫ്റന്‍ എന്നിവരും പരിപാടികള്‍ സ്പൊണ്‍സര്‍ ചെയ്യാന്‍ മുന്നോട്ട് വന്നിട്ടുണ്ട്.
5K ഓട്ടത്തിലേക്കും നടത്തത്തിലേക്കും ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു. വിവരങ്ങള്‍ക്ക്: വികാരി ഫാ. ഡോ. രാജു വര്‍ഗീസ് -914 426 2529
ട്രഷറര്‍ ജോണ്‍ ജേക്കബ്-201 857 0064
സെക്രട്ടറി എലിസബത്ത് വര്‍ഗീസ്-201 563 4069
email: s.john.philip @gmail.com

Comments

comments

Leave a Reply

Your email address will not be published. Required fields are marked *