സ്വപ്നങ്ങളേ കൈക്കലാക്കുക – ജിജി തോംസണ്‍ ഐ. എ. എസ്സ്

28
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈദ് അവധിയുടെ രണ്ട്‌ ദിവസം കേരള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍  ഐ. എ. എസ്സ് നടത്തിയ കുടുംബങ്ങള്‍ക്കും ടിനേജ് കുട്ടികള്‍ക്കും വേണ്ടി നടത്തിയ സാള്‍ട്ട്’16 ക്ലാസ്സുകള്‍ പങ്കെടുത്ത ഏവര്‍ക്കും ഒരു നവ അനുഭവമായിരുന്നു. ഒന്നാം ദിവസം നടന്ന പൊതു പരിപാടിക്ക് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് അദ്ധ്യക്ഷന്‍ ആയിരുന്നു. സെക്രട്ടറി റെഞ്ചി മാത്യു സ്വാഗതം പറഞ്ഞു. സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന സെക്രട്ടറി റവ. ഫാദര്‍ എബി ഫിലിപ്പ്, ബഹറിന്‍ ഡെയ് ലി ട്രിബൂണ്‍ ചീഫ് എഡിറ്റര്‍ സോമന്‍ ബേബി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന്‍ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു നന്ദിയും അര്‍പ്പിച്ചു.

കുടുംബ സംഗമം ക്ലാസ്സുകളില്‍ ഒന്നാം ഭാഗം ജിജി തോംസണ്‍ നേത്യത്വം കൊടുത്തു. കുടുംബ ജീവിതത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ വിശ്വസ്തത ഉള്ളവര്‍ ആയിരിക്കണമെന്ന്‍ അദ്ദേഹം അഹ്വാനം ചെയ്തു. രണ്ടാം ഭാഗം പ്രമുഖ വാഗ്മിയും ഫാമിലി കൗണ്‍സിലറുമായ ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍ ആണ്‌ നേത്യത്വം നല്‍കിയത്. ഒരു കുടുബത്തില്‍ മാതാപിതാക്കളും കുട്ടികളും പരസ്പര സ്നേഹത്തോടെ എങ്ങനെ ജീവിക്കണമെന്ന്‍ സരളവും രസകരവുമായ ഭാഷയില്‍ അദ്ദേഹം വിശദ്ധീകരിച്ചു.

രണ്ടാം ദിവസം ഏഴാം ക്ലാസ്സ്മുതല്‍ ഉള്ള കുട്ടികള്‍ക്കായ് നടത്തിയ ക്ലാസ്സില്‍ ഏകദേശം 160 ഓളം കുട്ടികള്‍ പങ്കെടുത്തു. ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ക്ലാസ്സില്‍, കുട്ടികള്‍ മാതാപിതാക്കളോടും അദ്ധ്യാപകരോടും മുതിര്‍ന്നവരോടും എങ്ങനെ ഇടപെടണമെന്നും. പഠന രീതികള്‍, എഴുത്ത്, വായന, ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയ പലമേഖലകളില്‍ പരാമര്‍ശിച്ച് കൊണ്ടും അദ്ദേഹം സംസാരിച്ചു. രണ്ട് ദിവസവും ക്ലാസുകളും വിജ്ഞാനപ്രദമായിരുന്നു. ക്ലാസുകള്‍ക്ക് മുന്നൊടിയായി എം. ജി. ഒ. സി. എസ്സ്. എം.  കുട്ടികള്‍ ഗാനശുശ്രൂഷക്ക് നേത്യത്വം നല്‍കി.  സാള്‍ട്ട്’16 കോടിനേറ്ററുമാരായ മാത്യു വര്‍ഗ്ഗീസ്, അനു കെ. വര്‍ഗ്ഗീസ് എന്നിവര്‍ ഏവര്‍ക്കും നന്ദി അറിയിച്ചു.

Comments

comments

Share This Post

Post Comment